CMDRF

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം
നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ചു പേർക്ക് ദാരുണാന്ത്യം. മരിച്ച നാലു പേർ ചൈനീസ് വിനോദ സഞ്ചാരികളും ഒരാൾ ഹെലികോപ്റ്റർ പൈലറ്റുമാണ്.എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനസ്റ്റി.

ഹെലികോപ്റ്റർ കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട് സയാഫ്രുബെൻസിയിലേക്കു പോകുന്നവഴിയാണ് അപകടമുണ്ടായത്. സൂര്യ ചൗറിൽ എത്തിയ ശേഷം 1:57 ഓടെ ഹെലികോപ്റ്ററിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

Top