CMDRF

കാനഡയിൽ ഓട്ട് ബനാന ആൻഡ് മാംഗോ ബേബി സീറിയൽ തിരിച്ച് വിളിച്ച് നെസ്‌ലെ

കാനഡയിൽ ഓട്ട് ബനാന ആൻഡ് മാംഗോ ബേബി സീറിയൽ തിരിച്ച് വിളിച്ച് നെസ്‌ലെ
കാനഡയിൽ ഓട്ട് ബനാന ആൻഡ് മാംഗോ ബേബി സീറിയൽ തിരിച്ച് വിളിച്ച് നെസ്‌ലെ

ക്രോണോബാക്‌ടർ ബാക്‌ടീരിയ അടങ്ങിയതായി കണ്ടെത്തിയ നെസ്‌ലെ കാനഡ അതിൻ്റെ ഗെർബർ ബ്രാൻഡായ ഓട്ട് ബനാന ആൻഡ് മാംഗോ ബേബി സീറിയൽ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (സിഎഫ്ഐഎ). കെബെക്ക്, ഒൻ്റാരിയോ, ന്യൂബ്രൺസ് വിക് എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളിൽ വിറ്റഴിച്ച ഈ ഉൽപ്പന്നം കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.

നിലവിൽ തിരിച്ചുവിളിച്ച ഭക്ഷ്യധാന്യങ്ങളുമായി ബന്ധപ്പെട്ട് അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിഎഫ്ഐഎ പത്രക്കുറിപ്പിൽ പറഞ്ഞു. ക്രോണോബാക്‌ടർ ബാക്‌ടീരിയ കലർന്ന ഭക്ഷണം കേടായതായി അറിയാൻ സാധിക്കില്ലെന്നും അവയിൽ നിന്നും ദുർഗന്ധം ഉണ്ടാകാറില്ലെന്നും സർക്കാർ ഏജൻസി പറയുന്നു. എന്നാൽ, ഇവ ഉപയോഗിക്കുന്നതിലൂടെ അണുബാധയ്ക്ക് കാരണമാകും. ക്രോണോബാക്റ്റർ ബാക്ടീരിയ ശിശുക്കളിൽ ഗുരുതരമായ, മാരകമായ രോഗങ്ങൾക്ക് കാരണമാകും. ഒരു വയസ്സിന് താഴെയുള്ള ശിശുക്കളിൽ കടുത്ത പനി, അപസ്മാരം എന്നിവയ്ക്ക് കാരണമാകും.

Top