ഡല്‍ഹി :ലോകത്തെ ഏറ്റവും വലിയ ഉത്പന്ന ബ്രാന്‍ഡായ നെസ്ലെ ഇന്ത്യയില്‍ വില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള സെറിലാക്കിലും നിഡോയിലും വന്‍ തോതില്‍ പഞ്ചസാരയുടെ അളവ് കണ്ടെത്തി .പബ്ലിക് ഐ എന്ന സ്വിസ്സ് അന്വേഷണ സംഘടനയും ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ്വര്‍ക്ക് എന്ന സ്ഥാപനവുമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .ഇത് കുട്ടികളില്‍ പൊണ്ണത്തടിക്കും മറ്റ് പല ആരോഗ്യയ പ്രശ്‌നങ്ങള്‍ക്കും കാരണമാവും .ഇന്ത്യ അടക്കമുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ സെറിലാക്ക് പാല്‍പ്പൊടിയിലുമാണ് ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ടെങ്കിലും സ്വന്തം രാജ്യമായ സ്വിറ്റസര്‍ലന്റില്‍ ഈ രണ്ട് ഉല്‍പ്പന്നങ്ങളും പഞ്ചസാരയില്ലാതെയാണ് വില്‍ക്കുന്നത്
റിപ്പോര്‍ട്ട് പ്രകാരം ഒരു ഡോസ് സിറിലാക്കില്‍ ശരാശരി നാല് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട് ഇത് ആറ് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്നു .ഇന്ത്യയില്‍ നല്‍കിയ സെറിലാക്കില്‍ ഒരു ഡോസില്‍ മൂന്ന് ഗ്രാം പഞ്ചസാര വരെ കണ്ടെത്തിയിട്ടുണ്ട് .ബേബി ഫുഡ് വിപണിയുടെ ഇരുപത് ശതമാനത്തിലേറെ നെസ്ലെയുടെ കൈവശമാണ്. കമ്പനിയുടെ മൂല്യം എഴുപത് ബില്യണ്‍ ഡോളറിന് മുകളിലാണ് .2022 ല്‍ ഇത് ഇന്ത്യയില്‍ നെസ്ലേ നേടിയത് 250 മില്യണ്‍ ഡോളറാണ് .നെസ്ലെയുടെ വിശദീകരണം അനുസരിച്ച് അവരുടെ നിഡോ എന്ന പാല്‍പൊടിയില്‍ സുക്രോസ്സ് പോലുള്ള പഞ്ചസാര ഒഴിവാക്കി അതിന് പകരം തേന്‍ ആണ് ഉപയോഗിക്കുന്നത് എന്നതാണ് .എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ ലിസ്റ്റില്‍ തേനും സുക്രോസും ഉള്‍പ്പെടുന്നുണ്ട് .
കുട്ടികള്‍ക്ക് കൊടുക്കുന്ന ഉത്പന്നങ്ങളില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിത വണ്ണത്തിനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടി കാട്ടി .ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക്ക് പഞ്ചസാര ചേര്‍ത്ത ഒരു ഭക്ഷണവും നല്‍കുവാന്‍ പാടില്ല. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ വ്യാപകമായ വിമര്‍ശങ്ങള്‍ നെസ്ലേക്ക് എതിരെ വന്നിട്ടുണ്ട്.