സ്വന്തം രാജ്യത്തെ മാധ്യമങ്ങളെയും വെറുതെ വിടാതെ നെതന്യാഹു

സ്വന്തം രാജ്യത്തെ മാധ്യമങ്ങളെ മന്ത്രവാദികളെന്ന് വിശേഷിപ്പിച്ച് തെതന്യാഹു

സ്വന്തം രാജ്യത്തെ മാധ്യമങ്ങളെയും വെറുതെ വിടാതെ നെതന്യാഹു
സ്വന്തം രാജ്യത്തെ മാധ്യമങ്ങളെയും വെറുതെ വിടാതെ നെതന്യാഹു

ഗാസയിലും ലെബനനിലും പലസ്തീനിലും ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ രൂക്ഷമായ എതിർപ്പുമായി വളരെ മുൻപ് തന്നെ ആ രാജ്യത്തെ ജനങ്ങൾ തന്നെ നെതന്യാഹുവിനെതിരെ ശബ്ദമുയർത്തിയതാണ്. മാധ്യമങ്ങളും
പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നരനായാട്ടിനെ വിമർശിച്ച് മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് നെതന്യാഹു തന്റെ ക്രൂര നീക്കങ്ങൾ ഇപ്പോഴും തുടരുന്നത്. കൂടാതെ തനിക്കെതിരെ സംസാരിക്കുന്നത് രാജ്യത്തിനകത്തായാലും പുറത്തായാലും വേരോടെ പിഴുതെറിയുക എന്നത് നെതന്യാഹുവിന്റെ രീതിയാണ്.

സകല യുദ്ധ, മാനുഷിക നിയമങ്ങളെയും കണ്ട ഭാവം നടിക്കാത്ത നെതന്യാഹു ഇപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിലും കൈകടത്തിയിരിക്കുകയാണ്, അതും സ്വന്തം രാജ്യത്തെ. മാധ്യമങ്ങളെ മന്ത്രവാദികളെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. തന്റെ ഉദ്യോഗസ്ഥർ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നും സെൻസിറ്റീവ് ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്നും തുടങ്ങി ശക്തമായ ആരോപണങ്ങളാണ് നെതന്യാഹുവിന് എതിരെ മാധ്യമങ്ങൾ ഉന്നയിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങൾ എല്ലാം മാതൃരാജ്യത്തിനെതിരെ വാർത്തകൾ പടച്ചുവിടുന്നുവെന്നാണ് നെതന്യാഹുവിന്റെ കണ്ടുപിടുത്തം. ‘വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ‘രാജ്യത്തിന്റെ നേതൃത്വത്തെ ദ്രോഹിക്കാനാണെന്നും നെതന്യാഹു പറയുന്നു.

Also Read:അമേരിക്കൻ യുദ്ധക്കപ്പലിനു നേരെയും ആക്രമണം ? അറബിക്കടലിലും ചെങ്കടലിലും താണ്ഡവമാടി ഇറാൻ അനുകൂല ഹൂതികൾ

Benjamin Netanyahu

തന്ത്രപ്രധാനമായ മേഖലകളിലേയ്ക്ക് പ്രവേശിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഉന്നത സഹായികളിൽ ഒരാൾ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ഉദ്യോഗസ്ഥനെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നാണ് ഇസ്രയേലിന്റെ ദേശീയ ബ്രോഡ്കാസ്റ്റർ കാൻ ചാനലിന്റെ റിപ്പോർട്ട്. ഇതേതുടർന്നായിരുന്നു നെതന്യാഹു സ്വന്തം രാജ്യത്തെ മാധ്യമങ്ങൾക്ക് എതിരെ രംഗത്ത് വന്നത്.

നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ്, സാച്ചി ബ്രാവർമാൻ, ഗാസ യുദ്ധത്തിന്റെ തുടക്കത്തിൽ സെക്രട്ടേറിയറ്റിൽ അതീവരഹസ്യമായി നടക്കുന്ന മീറ്റിംഗിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതിനായി സൈനിക സെക്രട്ടേറിയറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തിയെന്നുമായിരുന്നു കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തത്. വിദേശ മാധ്യമങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ചില രഹസ്യവിവരങ്ങൾ ചോർത്തിയതായും, ഇത് ദേശീയ സുരക്ഷയെ ദോഷകരമായി ബാധിച്ചേക്കുമെന്നും കാനിന്റെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിനെതിരെയാണ് ഇപ്പോൾ നെതന്യാഹു വിമർശനവുമായി രംഗത്ത് എത്തിയത്.

Also Read:അമേരിക്കൻ യുദ്ധക്കപ്പലിനു നേരെയും ആക്രമണം ? അറബിക്കടലിലും ചെങ്കടലിലും താണ്ഡവമാടി ഇറാൻ അനുകൂല ഹൂതികൾ

Israel Media

Also Read: അഞ്ചാം തലമുറയിലെ പുതിയ യുദ്ധവിമാനം പ്രദര്‍ശിപ്പിച്ച് റഷ്യ

നെതന്യാഹുവിന്റെ ഉദ്യോഗസ്ഥർക്കെതിരായ മൂന്ന് കേസുകളും സംശയാസ്പദമാണെന്ന് പ്രമുഖദിനപത്രമായ ഹാരെറ്റ്‌സും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, മൂന്ന് അന്വേഷണങ്ങളിലും പ്രധാനമന്ത്രിയെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പത്രം പറയുന്നു. അതിനിടെ, നെതന്യാഹുവിനെതിരായ ദീർഘകാല അഴിമതി കേസിൽ സാക്ഷിവിസ്താരം വൈകിപ്പിക്കാൻ നെതന്യാഹുവിന്റെ അഭിഭാഷക സംഘം ശ്രമിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.

2019-ൽ ഫയൽ ചെയ്ത മൂന്ന് കേസുകളിൽ വഞ്ചന, കൈക്കൂലി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് പ്രധാനമന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2020 മേയിൽ വിചാരണ ആരംഭിച്ചെങ്കിലും കാലതാമസം നേരിട്ടത്, ആദ്യം കോവിഡ് -19 പാൻഡെമിക് കാരണവും അടുത്തിടെ ഹമാസിനെതിരായ ഇസ്രായേൽ യുദ്ധവും കാരണവുമായിരുന്നു.

Also Read:യുക്രെയ്ന്‍ അല്‍ഖ്വയ്ദയുമായി സഖ്യത്തില്‍? ആരോപണവുമായി സിറിയ

Israel President

ഇസ്രയേലി മാധ്യമങ്ങളിൽ പത്തിലധികം വ്യത്യസ്ത ഭാഷകളുണ്ട്. അതിൽ ഹീബ്രുവാണ് പ്രധാനം . പലസ്തീൻ നാഷണൽ അതോറിറ്റി ഭരിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള വായനക്കാരുമായി അറബിയിലുള്ള പ്രസ്സ് ഇസ്രയേലിലെ അറബ് പൗരന്മാരെ സഹായിക്കുന്നു . എൺപതുകളിലും തൊണ്ണൂറുകളിലും, രാഷ്ട്രീയ പാർട്ടികൾ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങിയപ്പോൾ ഇസ്രയേൽ പത്രങ്ങൾ കാര്യമായ മാറ്റത്തിന് വിധേയമായി. ഇന്ന്, ടെൽ അവീവ് ആസ്ഥാനമായുള്ള മൂന്ന് വലിയ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഇസ്രയേലിലെ മാധ്യമങ്ങളിൽ ആധിപത്യം പുലർത്തുന്നത്. നെതന്യാഹുനിന്റെ ഭരണത്തിന് മാധ്യമങ്ങൾ എതിരല്ലെങ്കിലും ഗാസ, പലസ്തീൻ എന്നിവിടങ്ങളിൽ നടക്കുന്ന വംശഹത്യ ഇവർക്ക് കണ്ടില്ലെന്ന് നടിക്കാതെ തരമില്ല എന്നതാണ് സത്യം.

Top