മകന്റെ വിവാഹം നീട്ടിവെച്ച് ഇസ്രായേൽ പ്രധാനമന്ത്രി

നേരത്തെ ഹിസ്ബുല്ല തൊടുത്ത ഡ്രോണുകളിലൊന്ന് നെതന്യാഹുവിന്റെ വീട്ടിലെ ജനലിലാണ് പതിച്ചത്

മകന്റെ വിവാഹം നീട്ടിവെച്ച് ഇസ്രായേൽ പ്രധാനമന്ത്രി
മകന്റെ വിവാഹം നീട്ടിവെച്ച് ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകന്റെ വിവാഹം നീട്ടിവെച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിവിധ തലങ്ങളിൽ യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മകൻ അവനെറിന്റെ വിവാഹ ചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങിയതായി ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നവംബർ 26നാണ് നെതന്യാഹുവിന്റെ മകന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

വടക്കൻ ടെൽ അവീവിലെ റോണിത് ഫാമിൽ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ, അതിഥികൾക്ക് ഉൾപ്പടെ ഭീഷണിയുണ്ടാവാനുള്ള സാഹചര്യം മുൻനിർത്തി ഇത് മാറ്റാൻ നെതന്യാഹു ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ​പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

നേരത്തെ ഹിസ്ബുല്ല തൊടുത്ത ഡ്രോണുകളിലൊന്ന് നെതന്യാഹുവിന്റെ വീട്ടിലെ ജനലിലാണ് പതിച്ചത്. സംഭവം നടക്കുമ്പോൾ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീടിന്റെ ജനൽച്ചില്ലിന് കേടുപാട് പറ്റിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

Top