തെല്‍ അവീവ്: ഗസ്സയില്‍ വെടിനിര്‍ത്താനുള്ള കരാറില്‍ ഉടന്‍ ഒപ്പുവെക്കണമെന്ന ആവശ്യം ബിന്യമിന്‍ നെതന്യാഹുവിന് മുന്നില്‍ വെച്ച്’യു.എസില്‍ നിന്നുള്ള ജൂത പുരോഹിതര്‍. പ്രസിഡന്റ് ജോ ബൈഡനും ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്നാണ് ജൂത പുരോഹിതരായ റബ്ബികളുടെ ആവശ്യം.
ഹമാസിന്റെ തടവിലുള്ള 115 ബന്ദികളെ തിരിച്ചെത്തിക്കാതെ ആഗോളതലത്തിലുള്ള ജൂതര്‍ക്ക് ആശ്വാസമുണ്ടാകില്ലെന്നും ജൂതപുരോഹിതര്‍ അറിയിച്ചു. സമയം പോവുകയാണ്. ഈയൊരു അവസരം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്നും ജൂതപുരോഹിതസംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയില്‍ ബന്ദികള്‍ തുടരുന്ന ഓരോ ദിവസവും പ്രതീക്ഷകള്‍ കുറയുകയാണ്. നഷ്ടപ്പെട്ട പ്രതീക്ഷകളെ പുനസ്ഥാപിക്കണമെങ്കില്‍ ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിക്കണമെന്നും ജൂതപുരോഹിതര്‍ ആവശ്യപ്പെട്ടു.