CMDRF

സ്‌ക്വിഡ് ഗെയിം 2 റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്

സ്‌ക്വിഡ് ഗെയിം 2 റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്
സ്‌ക്വിഡ് ഗെയിം 2 റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്

നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌ക്വിഡ് ഗെയിം 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്. സീരിസിന്റെ രണ്ടാം സീസണ്‍ ഡിസംബര്‍ 26ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ സീസണ്‍ പുറത്തിറങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണ് രണ്ടാം സീസണ്‍ വരുന്നത്. 2021ലായിരുന്നു ആദ്യ സീസണ്‍ പുറത്തിറങ്ങിയത്.

മൂന്നാം സീസണോടെ സീരിസ് അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്‌ലിക്സ് അറിയിച്ചു. 2025ലായിരിക്കും സീരിസിന്റെ മൂന്നാം സീസണ്‍ പുറത്തിറങ്ങുക. രണ്ടാം സീണ്‍ പുറത്തിറങ്ങുന്നത് അറിയിച്ചുള്ള ചെറു ടീസറും നെറ്റ്ഫ്‌ലിക്സ് പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും നിങ്ങള്‍ക്ക് കളിക്കാന്‍ തയാറാണോയെന്നാണ് നെറ്റ്ഫ്‌ലിക്സ് സ്‌ക്വിഡ് ഗെയിം 2 ആരാധകരോട് ചോദിക്കുന്നത്. സീരിസിന്റെ രണ്ടാം ഭാഗത്തില്‍ നായക കഥാപാത്രമായ സിയോങ് ജി-ഹുന്‍ മരണക്കളിക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ നടത്തുന്ന അന്വേഷണമാവും സീരിസ് നടത്തുകയെന്ന് സൂചനയുണ്ട്.

സീസണ്‍ വണ്ണിന്റെ മികച്ച അഭിപ്രായത്തിന് പിന്നാലെ സീസണ്‍ രണ്ടിന്റെ സെറ്റിലെത്തിയപ്പോള്‍ തനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമാണ് ഉണ്ടായതെന്ന് സ്‌ക്വിഡ് ഗെയിം സംവിധായകന്‍ വാങ് ഡോങ് ഹ്യൂക് പറഞ്ഞു, നായകന്‍ വീണ്ടും ഗെയിമില്‍ ചേരുന്നതും അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയുമോയെന്നുള്ളതുമാണ് സീസണ്‍ രണ്ടില്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top