‘നെറ്റ്ഫ്‌ളിക്സ്സിന് ‘ ഇന്ത്യയില്‍ 100 കോടി കാഴ്ചക്കാര്‍

‘നെറ്റ്ഫ്‌ളിക്സ്സിന് ‘ ഇന്ത്യയില്‍ 100 കോടി കാഴ്ചക്കാര്‍
‘നെറ്റ്ഫ്‌ളിക്സ്സിന് ‘ ഇന്ത്യയില്‍ 100 കോടി കാഴ്ചക്കാര്‍

മുംബൈ: നെറ്റ്ഫ്‌ളിക്സിന് 2023 ല്‍ ഇന്ത്യയില്‍ നിന്ന് 100 കോടി കാഴ്ചക്കാര്‍. വെള്ളിയാഴ്ച പുറത്തുവിട്ട 2023 ലെ രണ്ടാം എന്‍ഗേജ്മെന്റ് റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്. 2023 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. ആഗോളതലത്തില്‍ 9000 കോടി മണിക്കൂര്‍ നേരമാണ് നെറ്റ്ഫ്‌ളിക്സ് വീഡിയോ ഉപഭോക്താക്കള്‍ കണ്ടത്. സുജോയ് ഘോഷിന്റെ ‘ജാനേ ജാന്‍’ എന്ന സിനിമയാണ് ഇക്കാലയളവില്‍ നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും അധികം പേര്‍ കണ്ടത്. 2.02 കോടിയാളുകളാണ് ഈ ചിത്രം കണ്ടത്. ഷാരൂഖ് ഖാന്റെ ‘ജവാന്‍’ എന്ന ചിത്രം 1.62 കോടി കാഴ്ചക്കാരുമായി രണ്ടാമതാണ്. വിശാല്‍ ഭരദ്വാജിന്റെ ‘ഖുഫിയ’ 1.21 കോടിയാളുകള്‍ കണ്ടു. ഒഎംജി 2 (1.15 കോടി കാഴ്ചക്കാര്‍), ലസ്റ്റ് സ്റ്റോറീസ് 2 (92 ലക്ഷം), ഡ്രീം ഗേള്‍ (82 ലക്ഷം), കുറി ആന്റ് സൈനൈഡ് (82 ലക്ഷം) എന്നിവയാണ് ജനപ്രിയമായ മറ്റ് ഉള്ളടക്കങ്ങള്‍.നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത കേ കേ മേനോന്‍, ബാബില്‍ ഖാന്‍, ദിവ്യേന്ദു എന്നിവര്‍ അഭിനയിച്ച ‘ദി റെയില്‍വേ മെന്‍’ എന്ന സീരീസ് ജനപ്രിയമായിരുന്നു.

ഭോപ്പാലില്‍ 1984 ല്‍ നടന്ന വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഈ സീരിസിന് 1.06 കോടി കാഴ്ചക്കാരെ ലഭിച്ചു. കോഹ്ര (64 ലക്ഷം), ഗണ്‍ ആന്റ് ഗുലാബ്സ് (64 ലക്ഷം) കാലാപാനി (58 ലക്ഷം) എന്നിവയും 2023 ലെ രണ്ടാം പാദത്തിലും നെറ്റ്ഫ്‌ളിക്‌സില്‍ കാഴ്ചക്കാരെ നേടി.ആഗോള തലത്തില്‍ കൊറിയന്‍ (9 ശതമാനം കാഴ്ചക്കാര്‍), സ്പാനിഷ് (7%), ജാപ്പനീസ് (5%) ഭാഷകളിലെ ഉള്ളടക്കങ്ങള്‍ക്കും വലിയ സ്വീകാര്യതയുണ്ട്. കൊറിയയില്‍ നിന്നുള്ള ‘മാസ്‌ക് ഗേള്‍’ (1.9 കോടി കാഴ്ചകള്‍), ജപ്പാനില്‍ നിന്ന് ‘യു യു ഹകുഷോ’ (1.7 കോടി കാഴ്ചക്കാര്‍), സ്‌പെയിനില്‍ നിന്ന് ‘ബെര്‍ലിന്‍’ (1.1 കോടി കാഴ്ചക്കാര്‍) എന്നിവ അതില്‍ ചിലതാണ്. ജര്‍മ്മനിയില്‍ നിന്നുള്ള ‘ഡിയര്‍ ചൈല്‍ഡ്’ (5.3 കോടി കാഴ്ചക്കാര്‍), പോളണ്ടില്‍ നിന്നുള്ള ‘ഫോര്‍ഗട്ടന്‍ ലവ്’ (4.3 കോടി കാഴ്ചക്കാര്‍), മെക്സിക്കോയില്‍ നിന്നുള്ള ‘പാക്റ്റ് ഓഫ് സൈലന്‍സ്’ (2.1 കോടി കാഴ്ചക്കാര്‍) എന്നിവയും ജനപ്രിയ ഉള്ളടക്കങ്ങളില്‍ മുന്നിലുണ്ട്. ‘ലീവ് ദി വേള്‍ഡ് ബിഹൈന്റ് ആണ് ആഗോളതലത്തില്‍ നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും അധികം പേര്‍ കണ്ട ചലച്ചിത്രം. 12.1 കോടിയാളുകളാണ് ഇത് കണ്ടത്. ആനിമേറ്റഡ് ചിത്രമായ ലിയോക്ക് 9.6 കോടി കാഴ്ചക്കാരെ കിട്ടി. ‘വണ്‍ പീസ്’ എന്ന ലൈവ് ആക്ഷന്‍ സീരീസിന് 72 ദശലക്ഷം കാഴ്ചക്കാരെ കിട്ടി.

Top