വിന്‍ഡോസില്‍ നെറ്റ്ഫ്‌ലിക്‌സ് ഡൌണ്‍ലോഡ് ഒഴിവാക്കും

വിന്‍ഡോസില്‍ നെറ്റ്ഫ്‌ലിക്‌സ് ഡൌണ്‍ലോഡ് ഒഴിവാക്കും
വിന്‍ഡോസില്‍ നെറ്റ്ഫ്‌ലിക്‌സ് ഡൌണ്‍ലോഡ് ഒഴിവാക്കും

വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് സിനിമകളും ടിവി ഷോകളും ഇനി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിന്‍ഡോസ് ആപ്പിലെ സ്ട്രീമിങ് മെച്ചപ്പെടുത്തുക പോലുള്ള കാര്യങ്ങളും തത്സമയ ഇവന്റ് കാണുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെങ്കിലും താമസിയാതെ ഡൗണ്‍ലോഡ് ഫീച്ചര്‍ ഒഴിവാക്കിയേക്കും. വിന്‍ഡോസ് 10, വിന്‍ഡോസ് 11 എന്നിവയ്ക്കായുള്ള നെറ്റ്ഫ്‌ലിക്‌സ് ആപ്പിന്റെ നിലവിലെ പതിപ്പ് ഉപയോക്താക്കളെ, ഷോകള്‍ 1080p വരെ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. ടിവി ഷോകളും സിനിമകളും ഓഫ് ലൈന്‍ ആയി കാണുന്നതിനായുള്ള ഡൗണ്‍ലോഡുകള്‍ ഉടന്‍ തന്നെ മൊബൈലിലേക്കും ടാബ്ലെറ്റുകളിലേക്കും പരിമിതപ്പെടുത്തുമെന്നാണ് സൂചന.

ടിവി ഷോകളും സിനിമകളും ഓണ്‍ലൈന്‍ ആയി കാണുന്നതിനായുള്ള ഡൗണ്‍ലോഡുകള്‍ ഉടന്‍ തന്നെ മൊബൈലിലേക്കും ടാബ്ലെറ്റുകളിലേക്കും പരിമിതപ്പെടുത്തുമെന്നാണ് സൂചന. സ്റ്റാന്‍ഡേര്‍ഡ് പ്ലാനുകളേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് പ്ലാറ്റ്‌ഫോമില്‍ ഉള്ളടക്കം കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പരസ്യം വരുന്ന ആപ്പായിരിക്കും വിന്‍ഡോസിനായി ലഭ്യമാകുക. പക്ഷേ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് ഫീച്ചര്‍ ഒഴിവാക്കുന്നത് അത് ഉപയോഗപ്രദമാവില്ലെന്നാണ് ഉപയോക്താക്കള്‍ എക്‌സില്‍ കുറിക്കുന്നത്.

Top