CMDRF

നടനാകണം എന്ന് തോന്നിയിട്ടില്ല, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് നടനായത്: സൂര്യ

എന്നാല്‍ മണിരത്‌നം ചിത്രത്തിന്റെ ഭാഗമാവാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍, അമ്മയുടെ ലോണ്‍ അടയ്ക്കാനായി അതിന് സമ്മതംമൂളി.

നടനാകണം എന്ന് തോന്നിയിട്ടില്ല, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് നടനായത്: സൂര്യ
നടനാകണം എന്ന് തോന്നിയിട്ടില്ല, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് നടനായത്: സൂര്യ

ഭിനയം എന്നത് തന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെന്ന് വ്യക്തമാക്കി സൂര്യ. ഒരു തുണിക്കടയിലാണ് ആദ്യം ജോലി ചെയ്തത്, അതും മാസം 1200 രൂപയ്ക്ക്. അമ്മ എടുത്തിരുന്ന 25000 രൂപയുടെ ലോണ്‍ തിരിച്ച് അടക്കാനായാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്നാണ് സൂര്യ പറയുന്നത്.

‘ട്രെയിനിയായി ജോലിയിൽ കയറി. 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു പ്രതിഫലം. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ പ്രതിമാസം 8000 രൂപവെച്ച് കിട്ടി. ഒരിക്കല്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങണമെന്നും അച്ഛന്‍ അതിലേക്ക് മൂലധനമായി ഒരു കോടി രൂപ നല്‍കുമെന്നുമായിരുന്നു പ്രതീക്ഷ. അന്ന് അഭിനയം എന്നത് അജന്‍ഡയിലുണ്ടായിരുന്നില്ല. ഞാന്‍ 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. ഇത് കേട്ട് ഞെട്ടിപ്പോയ സൂര്യ സേവിങ്സിനെ കുറിച്ച് ചോദിച്ചത്. തങ്ങളുടെ ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളില്‍ പോകാറില്ലെന്ന് അപ്പോഴാണ് അറിയുന്നത്’, സൂര്യ പറഞ്ഞു.

Also Read: പാക് മോഡലിന്റെ റാംപ് വാക്ക് വീഡിയോ വൈറൽ; അധിക്ഷേപ കമന്റുമായി മതമൗലികവാദികൾ

നടന്റെ മകനെന്ന നിലയില്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ മണിരത്‌നം ചിത്രത്തിന്റെ ഭാഗമാവാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍, അമ്മയുടെ ലോണ്‍ അടയ്ക്കാനായി അതിന് സമ്മതംമൂളി. അങ്ങനെയാണ് ഞാന്‍ സൂര്യ ആയത് എന്നാണ് സൂര്യ പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.1997-ല്‍ പുറത്തിറങ്ങിയ നെരുക്കുനേര്‍ ആണ് സൂര്യയുടെ ആദ്യ ചിത്രം. മണിരത്‌നത്തിന്റെ നിര്‍മാണത്തില്‍ വസന്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ആണ് നായകനായി അഭിനയിച്ചത്.

Top