ജിദ്ദ- മുന്ദ്ര തുറമുഖങ്ങള്‍ക്കിടയില്‍ പുതിയ കാര്‍ഗോ കപ്പല്‍ സര്‍വിസിന് തുടക്കം

ഓഷ്യന്‍ നെറ്റ്വര്‍ക്ക് എക്സ്പ്രസ് എന്ന കമ്പനിയാണ് പുതിയ കാര്‍ഗോ കപ്പല്‍ സര്‍വിസ് ആരംഭിച്ചത്

ജിദ്ദ- മുന്ദ്ര തുറമുഖങ്ങള്‍ക്കിടയില്‍ പുതിയ കാര്‍ഗോ കപ്പല്‍ സര്‍വിസിന് തുടക്കം
ജിദ്ദ- മുന്ദ്ര തുറമുഖങ്ങള്‍ക്കിടയില്‍ പുതിയ കാര്‍ഗോ കപ്പല്‍ സര്‍വിസിന് തുടക്കം

ജിദ്ദ: അഖബയില്‍നിന്ന് ചെങ്കടല്‍ വഴി ഇന്ത്യയിലേക്ക് പുതിയ കാര്‍ഗോ കപ്പല്‍ സര്‍വിസിന് തുടക്കം. ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടിനെയും ഗുജറാത്തിലെ മുന്ദ്ര അടക്കമുള്ള നാലു പ്രധാന തുറമുഖങ്ങളെയും ബന്ധിപ്പിച്ച് ഓഷ്യന്‍ നെറ്റ്വര്‍ക്ക് എക്സ്പ്രസ് എന്ന കമ്പനിയാണ് പുതിയ കാര്‍ഗോ കപ്പല്‍ സര്‍വിസ് ആരംഭിച്ചത്.

യു.എ.ഇയിലെ ജബല്‍ അലി, ജോര്‍ഡനിലെ അഖബ, ഈജിപ്തിലെ അല്‍സൊഖ്ന എന്നീ തുറമുഖങ്ങള്‍ക്കൊപ്പം മുന്ദ്രയെയും ജിദ്ദയെയും ബന്ധിപ്പിച്ച് ആര്‍.ജി-2 എന്ന കപ്പലാണ് പ്രതിവാര കാര്‍ഗോ സര്‍വിസ് നടത്തുന്നത്.

അഖബ ഉള്‍ക്കടല്‍, ചെങ്കടല്‍, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള കപ്പല്‍ച്ചാല്‍ വഴി ഇനി കാര്‍ഗോ നീക്കം കൂടുതല്‍ എളുപ്പവും സൗകര്യപ്രദവും വേഗത്തിലുമാകും. 2,902 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകളാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുക. ചെങ്കടല്‍ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ലോജിസ്റ്റിക്, വാണിജ്യ കേന്ദ്രമാണ് ജിദ്ദ തുറമുഖം. ആകെ 12.5 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ജിദ്ദ തുറമുഖത്ത് 62 ഡോക്കുകളുണ്ട്.

Top