പുതിയ കോംപസിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ജീപ്പ്. രാജ്യാന്തര വിപണിയിൽ അടുത്ത വർഷം വിപണിയിലെത്തുന. അടുത്ത തലമുറ കോംപസിൻ്റെ ഉൽപ്പാദനവും വിൽപ്പനയും 2025 ൽ യൂറോപ്പിൽ ആരംഭിക്കുമെന്നും ഈ വർഷാവസാനത്തിന് മുമ്പ് അരങ്ങേറ്റം നടക്കുമെന്നുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫാസിയ, പ്രമുഖ ഷോൾഡർ ലൈൻ, ഫ്ലേർഡ് ഹാഞ്ചുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, സാവധാനത്തിൽ നീണ്ട റൂഫ് എന്നിവ കമ്പനി പുറത്തുവിട്ട ചിത്രത്തിൽ കാണാൻ കഴിയും.
രാജ്യാന്തര വിപണയിൽ അടുത്ത വർഷം പുതിയ കോംപസ് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അതേസമയം ഇന്ത്യയിൽ ഇത് എത്താനുള്ള സാധ്യത കുറവാണ്. 2026 വരെ നിലവിലെ കോംപസുമായി മുന്നോട്ട് പോകാനായിരിക്കും കമ്പനിയുടെ പദ്ധതി. നിലവിലെ തലമുറ കോമ്പസ് 2017 മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. പുതിയ കോംപസിൽ ഓൾ-ഇലക്‌ട്രിക്, ഹൈബ്രിഡ്, നോൺ-ഹൈബ്രിഡ് ഇൻ്റേണൽ എഞ്ചിൻ ഉൾപ്പെടെ നിരവധി പവർട്രെയിൻ ഓപ്ഷനുകൾ അവതരിപ്പിക്കുമെന്ന് ജീപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
4×4 പതിപ്പിൽ മാത്രം ലഭ്യമായിരുന്ന കോമ്പസിന്റെ പുതിയ 4×2 ഓട്ടോമാറ്റിക് പതിപ്പിന് 23.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ അപ്ഡേറ്റിൽ പുതിയ പവർട്രെയിൻ ഓപ്ഷനോടൊപ്പം, പുതിയ ഗ്രില്ലും അലോയി വീൽ ഡിസൈനുകളും മറ്റും നൽകിയിട്ടുണ്ട്. കോമ്പസ് ലൈനപ്പിന്റെ മുൻ പതിപ്പിന് 4×4 മോഡലുകളിൽ ഡീസൽ എഞ്ചിനുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉണ്ടായിരുന്നുവെങ്കിലും 29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഇവ ലഭ്യമായിരുന്നത്.