ഷാര്‍ജ: ഷാര്‍ജയിലെ പൗരന്മാര്‍ക്ക് 400 പുതിയ തൊഴിലുകള്‍ അനുവദിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി . സെപ്തംബര്‍ മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ തുറക്കും. ഷാര്‍ജയിലെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലന്വേഷകരെ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സ്‌പെഷ്യലൈസേഷനുകള്‍ക്കനുസരിച്ച് ജോലിക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനും അധികൃതര്‍ ബന്ധപ്പെടുമെന്നും അറിയിച്ചു.