ച​ര​ക്കു​ലോ​റി​ക​ൾക്ക് പുതിയ നിയമം; പ്രഖ്യാപനവുമായി സൗദി

ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ച​ര​ക്കു​ലോ​റി​ക​ൾക്ക് പുതിയ നിയമം; പ്രഖ്യാപനവുമായി സൗദി
ച​ര​ക്കു​ലോ​റി​ക​ൾക്ക് പുതിയ നിയമം; പ്രഖ്യാപനവുമായി സൗദി

റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും ഓടുന്നതിനും ചരക്കുലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സൗദി. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ ചുവടെ ചേർക്കുന്നു. നിലവിൽ നാല് നിബന്ധനകളാണ് സൗദി പുറത്തുവിട്ടിരിക്കുന്നത്.

പെർമ്മിറ്റ് സ്വന്തമാക്കണം: സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ bayan.logisti.sa പ്ലാറ്റ്ഫോം വഴി പെർമിറ്റ് സ്വന്തമാക്കണം. അല്ലാത്തവർക്ക് നിയമ നടപടി നേരിടേണ്ടി വരും.

ചരക്ക് എത്തിക്കുന്നത്: എവിടേക്കാണ് ലോഡുമായി പോകുന്നത് എങ്കിൽ, ആ സ്ഥലത്ത് എത്തിയാൽ അവിടെ നിന്നും തിരിച്ചു പോകുന്ന റൂട്ടിലേക്ക് മാത്രമേ ലോറികളിൽ ചരക്ക് കയറ്റാവൂ.

Also Read: സന്ദര്‍ശകര്‍ക്ക് കിടിലന്‍ ഓഫറുമായി ദോഹ മെട്രോ

കരാർ പാടില്ല: രാജ്യത്തിലെ വിവിധ നഗരങ്ങളിൽ ചരക്കുകൾ ഇറക്കാം എന്നുള്ള തരത്തിൽ കരാറുകൾ ഏർപ്പെടുത്താൻ പാടില്ല: മാത്രമല്ല, ഭാര പരിതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുകയും വേണം.

നിയമലംഘനങ്ങൾ: ഗതാഗത നിയമ ലംഘനങ്ങൾ അനുബന്ധിച്ച് ചുമത്തിയ പിഴ പാലിക്കണം. സൗദിയുടെ അതിർത്തിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ വളരെ കർശനമായി പാലിക്കണം.

Top