CMDRF

പുതിയ നിയമങ്ങൾ ഹിന്ദു രാഷ്ട്രത്തിലേക്ക് നയിക്കുന്നവ; നാളെ നിലവില്‍ വരുന്ന നിയമങ്ങളെ വിമര്‍ശിച്ച് ടീസ്ത സെതല്‍വാദ്

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി നിലവില്‍ വരുന്ന ഭാരതീയ ന്യായ് സംഹിതയും ഭാരതീയ നാഗരിക് സുരക്ഷയും ഭാരതീയ സാക്ഷ്യ അധിനിയമും ഇന്ത്യന്‍ ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്‍വാദ്. ജൂലൈ ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.

ഭരണഘടനയുടെ പരമാധികാരത്തെ ഈ നിയമങ്ങളിലൂടെ പരിഹസിക്കുകയാണെന്നും വിശദമായ കൂടിയാലോചന നടത്താതെയാണ് ഇവ പാസാക്കിയതെന്നും ടീസ്ത പറഞ്ഞു.

നിയമ പോരാട്ടങ്ങളിലൂടെയും മനുഷ്യാവകാശ പ്രക്ഷോഭങ്ങളിലൂടെയും ഭേദഗതി ചെയ്യപ്പെട്ട വ്യവസ്ഥകളാണ് അപകോളനീകരണത്തിന്റെ പേരില്‍ പരിഷ്‌ക്കരിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നത് ദുഷ്‌കരമാക്കുകയും ഹിന്ദുരാഷ്ട്രത്തിലേക്ക് നയിക്കുകയും ചെയ്യുന്ന നിയമങ്ങളാണിവയെന്നും ടീസ്ത പറഞ്ഞു

Top