പത്തനംതിട്ട: കോട്ടയം പാതയില്‍ പുതിയ മെമു സര്‍വീസ് ഇന്ന് ആരംഭിക്കും. രാവിലെ 6.15ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തുന്ന മെമുവിന് തിരുവല്ലയിലും(7.28) സ്റ്റോപ് ഉണ്ട്. യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് പുതിയ മെമു സര്‍വീസ് ആരംഭിക്കുന്നതെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി അനുവദിച്ച പുതിയ സര്‍വീസാണ് ഇതെന്നും പുതിയ സര്‍വീസ് യാത്രക്കാരുടെ യാത്രാക്ലേശത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാവുമെന്നും എംപി പറഞ്ഞു. .
എറണാകുളം ജംഗ്ഷന് സ്റ്റേഷനില്‍ നിന്ന് 9.50ന് മെമു പുറപ്പെടും. തിരുവല്ലയില്‍ 11.41നെത്തും. കൊല്ലത്ത് 1.30നാണെത്തുക.തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് സര്‍വീസ് നടക്കുക.