പുതിയ നീക്കം: ബസ് സർവീസുകൾ വെട്ടിക്കുറക്കുന്നു

കെ എസ് ആർ ടി സി ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന പാ​ലാ-​ഈ​രാ​റ്റു​പേ​ട്ട- തെ​ങ്കാ​ശി ബ​സ് പാ​ലാ ഡി​പ്പോ​യു​ടെ കീ​ഴി​ലേ​ക്ക്​ മാ​റ്റാ​ൻ ശ്രമം

പുതിയ നീക്കം: ബസ് സർവീസുകൾ വെട്ടിക്കുറക്കുന്നു
പുതിയ നീക്കം: ബസ് സർവീസുകൾ വെട്ടിക്കുറക്കുന്നു

ഈ​രാ​റ്റു​പേ​ട്ട: കെഎസ്ആർടിസി ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന പാ​ലാ-​ഈ​രാ​റ്റു​പേ​ട്ട- തെ​ങ്കാ​ശി ബ​സ് പാ​ലാ ഡി​പ്പോ​യു​ടെ കീ​ഴി​ലേ​ക്ക്​ മാ​റ്റാ​ൻ ശ്രമം നടക്കുന്നതായി ആരോപണം. പാ​ലാ​യി​ൽ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തെ​ങ്കാ​ശി ബ​സ് പാ​ലാ ഡി​പ്പോ​യിലേക്ക് മാറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കോ​വി​ഡി​നു മു​മ്പ് 60 ല​ധി​കം ബസ് സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ഇ​വി​ടെ ഇ​പ്പോ​ൾ 36 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ബാ​ക്കി സ​ർ​വീ​സു​ക​ളെ​ല്ലാം പി​ൻ​വ​ലി​ക്കുകയും, ഈ​രാ​റ്റു​പേ​ട്ട​യു​ടെ കോ​യ​മ്പ​ത്തൂ​ർ ബ​സ് മ​റ്റൊ​രു ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റാ​നും ശ്ര​മം ആ​രം​ഭി​ച്ച​താ​യി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Also Read : ‘മുലയൂട്ടുകയെന്നത് ഏതൊരു അമ്മയുടെയും അവകാശം’; ഹൈക്കോടതി

പാ​ലാ ഡി​പ്പോ​യു​ടെ കീ​ഴി​ലു​ള്ള ബ​സു​ക​ൾ ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു​ണ്ട്. ബ​സു​ക​ൾ മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ൽ​നി​ന്ന്​ അ​ധി​കൃ​ത​ർ പി​ൻ​മാ​റ​ണ​മെ​ന്നാണ് ജനങ്ങളുടെ ആ​വ​ശ്യം. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലേ​ക്ക്​ പു​തി​യ ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടുന്നതിനിടെയാണ് ​ പു​തി​യ​നീ​ക്കം.

Top