പുതിയ തപാല്‍ നിയമം പ്രാബല്യത്തില്‍

പുതിയ തപാല്‍ നിയമം പ്രാബല്യത്തില്‍
പുതിയ തപാല്‍ നിയമം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: പുതിയ തപാല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ പോസ്റ്റ് ഓഫീസ് നിയമം 2023 പ്രകാരമുള്ള പുതിയ നിയമങ്ങള്‍ ജൂണ്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ 1898-ലെ ഇന്ത്യന്‍ പോസ്റ്റ് ഓഫിസ് നിയമം റദ്ദാക്കപ്പെടും

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പത്തിനാണ് പോസ്റ്റ് ഓഫീസ് ബില്‍ 2023 രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ഡിസംബര്‍ നാലിന് ഇത് പാസാക്കി. പിന്നാലെ ഡിസംബര്‍ 12, 18 തീയതികളില്‍ ലോക്‌സഭ ബില്‍ പരിഗണിക്കുകയും പാസാക്കുകയും ചെയ്തു. നിയമത്തിന് ഡിസംബര് 24-ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ലളിതമായ നിയമനിര്‍മാണ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കാനുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

Top