ബാംഗ്ലൂർ ഹോണ്ടയിൽ പുതിയ ആർ ആൻഡ് ഡി സെന്റർ തുറന്നു

ബാംഗ്ലൂർ ഹോണ്ടയിൽ പുതിയ ആർ ആൻഡ് ഡി സെന്റർ തുറന്നു
ബാംഗ്ലൂർ ഹോണ്ടയിൽ പുതിയ ആർ ആൻഡ് ഡി സെന്റർ തുറന്നു

ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഹോണ്ട ആർ ആൻഡ് ഡി പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂരിൽ പുതിയ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്റ് സെന്റർ തുറന്നു. ഇന്ത്യയിൽ മോട്ടോർ സൈക്കിളുകൾക്കും പവർ ഉൽപന്നങ്ങൾക്കുമായി ഹോണ്ടയുടെ ഗവേഷണ വികസന വിഭാഗമായാണ് ആർ & ഡി ഫെസിലിറ്റികൾ പ്രവർത്തിക്കുന്നത്. നിലവിലുള്ള ബിസിനസുകളിലും ഉത്പന്നങ്ങളിലും പുതിയ ആശയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് കമ്പനിയുമായി സെൻ്റർ സഹകരിക്കും എന്ന്, ഹോണ്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.

2050ഓടെ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങളിലും കോർപറേറ്റ് പ്രവർത്തനങ്ങളിലും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ആഗോള ലക്ഷ്യം ഹോണ്ട നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോർസൈക്കിൾ ബിസിനസിൽ 2040ഓടെ എല്ലാ ഉത്പന്നങ്ങളിലും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 2070ഓടെ ഹരിതഗൃഹ വാതക പ്രസരണം പൂർണമായും ഇല്ലാതാക്കുന്നതിന് രാജ്യം പ്രവർത്തിക്കുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷനിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഹോണ്ടയിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിച്ചാൽ തങ്ങളുടെ 350 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ പ്ലാറ്റ്ഫോമിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോർട്ടുകൾ. കൂടാതെ പുതിയ മോട്ടോർസൈക്കിളുകളെ സൂചിപ്പിക്കുന്ന ചില ഡിസൈൻ പേറ്റന്റുകൾ അനാവരണം ചെയ്‌തിട്ടുണ്ട്‌. റോയൽ എൻഫീൽഡ് ഹിമാലയനോട് മത്സരിക്കുന്നതിനായി ഒരു അഡ്വഞ്ചർ ബൈക്കിന്റെ പേറ്റൻ്റ് ഡ്രോയിംഗുകൾ വെളിപ്പെടുത്തിയതിന് ശേഷം, ഇപ്പോൾ ഹോണ്ടയുടെ മറ്റൊരു കൗതുകകരമായ മോഡലിന്റെ ഡിസൈൻ പേറ്റൻ്റ് വിവരങ്ങൾ പുറത്തുവന്നതായാണ് റിപ്പോർട്ടുകൾ. ഈ പുതിയ ബൈക്ക് ഹൈനെസ് CB350 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. ഇതൊരു സ്ക്രാംബ്ലർ വേരിയന്റോ ഹോണ്ട CB350RS-ന്റെ അപ്ഡേറ്റ് ചെയ്‌ത പതിപ്പോ ആകാനും സാധ്യതയുണ്ട്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി, ഈ ഡിസൈൻ പേറ്റൻ്റുകൾ കാര്യമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഇത് CB350 ൻ്റെ ഒരു വകഭേദം എന്നതിലുപരി ഇത് തികച്ചും പുതിയ ഉൽപ്പന്നമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Top