കങ്കണ റണാവത്ത് നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘എമര്‍ജന്‍സി’. ചിത്രത്തിന്റെ സംവിധാനവും കങ്കണ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 17നാണ് ചിത്രം തീയറ്ററിലെത്തും. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണ്.
ഇന്ദിരാ ഗാന്ധിയായി കങ്കണ വേഷമിടുമ്പോള്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത് മലയാളി താരം വൈശാഖ് നായരാണ്. ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ് നിര്‍വഹിക്കുന്നത്. റിതേഷ് ഷാ എമര്‍ജന്‍സിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തന്വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്.
Also Read:വരുന്നു അൽത്താഫ്- അനാർക്കലി കോമ്പോ വീണ്ടും
ആദ്യമായി കങ്കണ റണാവത്ത് സ്വതന്ത്ര സംവിധായികയാകുന്ന എമര്‍ജന്‍സി നിര്‍മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. കങ്കണ റണാവത്തിന്റെ സംവിധായികുന്നത് രണ്ടാമതാണ്. കങ്കണ റണാവത്ത് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു മുമ്പ് സംവിധാനം ചെയ്തത്. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത്. കങ്കണ റണാവത്തിന്റെ ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്താണ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജന്‍സിയെന്നാണ് റിപ്പോര്‍ട്ട്.