കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയത്: ടി.പി രാമകൃഷ്ണന്‍

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാനുളള നിയമപരമായ അവകാശം കേന്ദ്ര ഏജന്‍സികള്‍ക്കാണ്.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയത്: ടി.പി രാമകൃഷ്ണന്‍
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയത്: ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍.കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ മൊഴികള്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് തിരൂര്‍ സതീശന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി.പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാനുളള നിയമപരമായ അവകാശം കേന്ദ്ര ഏജന്‍സികള്‍ക്കാണ്. അക്കാര്യം വ്യക്തമാക്കി കേരള പോലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കത്തെഴുതിയിരുന്നെന്നും ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചു.

Also Read: ‘ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നു’; വിമർശനവുമായി ലബനാൻ പ്രധാനമന്ത്രി

കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിയുടെ കൂട്ടിലടച്ച തത്തകളാണെന്ന യാഥാര്‍ഥ്യം കൊടകര കുഴല്‍പ്പണക്കേസിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണെന്ന് ടി.പി രാമകൃഷ്ണന്‍.പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവര്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും നേരെ രാഷ്ട്രീയ പ്രേരിതമായി കള്ളക്കേസുകളും അന്വേഷണവും നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിയുടെ കാര്യം വരുമ്പോള്‍ നിശബ്ദമായി നില്‍ക്കുന്ന ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ടി.പി രാമകൃഷ്ണന്‍ വിമര്‍ശിച്ചു.

Top