പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി ‘എന്‍പിഎസ് വാത്സല്യ’ എന്ന പേരില്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. ഈ പദ്ധതിക്ക് കീഴില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി മാതാപിതാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും സംഭാവന നല്‍കാം. പ്രായപൂര്‍ത്തിയാകുമ്പോള്‍, പ്ലാന്‍ ഒരു സാധാരണ എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) അക്കൗണ്ടിലേക്ക് പരിധികളില്ലാതെ മാറ്റാനാകും. ബജറ്റിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്.പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ രക്ഷാകര്‍ത്താവിന് ഒരു എന്‍പിഎസ് അക്കൗണ്ട് തുറക്കാനും സ്‌കീമിലേക്ക് പതിവായി സംഭാവന നല്‍കാനും കഴിയും. പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞാല്‍, അക്കൗണ്ട് ഒരു സാധാരണ എന്‍പിഎസ് അക്കൗണ്ടിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. ഇത് പ്രധാനമായും അര്‍ത്ഥമാക്കുന്നത് പ്രായപൂര്‍ത്തിയാകാത്തവരുടെ വിരമിക്കലിന് വേണ്ടി സംരക്ഷിക്കാനുള്ള ഒരു അക്കൗണ്ടാണ് ഇത് എന്നാണ്.
എന്നാല്‍ വിദ്യാഭ്യാസ തലത്തില്‍ നോക്കുമ്പോള്‍ ഈ പദ്ധതിക്ക് പല പോരായ്മകളും കാണുന്നുണ്ട്.ഉന്നതവിദ്യാഭ്യാസത്തിന്റെ അനുദിനം വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്കായി സമ്പാദ്യം നല്ല നിക്ഷേപ മാര്‍ഗങ്ങളിലേക്ക് എത്തിക്കാന്‍ പൗരന്മാര്‍ ആവശ്യപ്പെടുന്നത്. നിക്ഷേപത്തില്‍ താല്പര്യം പ്രകടിപ്പിക്കുന്നവര്‍ പോലും കുട്ടിയുടെ വിരമിക്കലിന് വേണ്ടി മിച്ചം പിടിക്കുന്നതിനെക്കുറിച്ച് ചിന്ദിക്കുന്നില്ല. നിലവില്‍, സ്‌കീമില്‍ ചേര്‍ന്ന് 3 വര്‍ഷത്തിനു ശേഷം സംഭാവനയുടെ 25 ശതമാനം ഭാഗികമായി പിന്‍വലിക്കാന്‍ എന്‍പിഎസ് അനുവദിക്കുന്നു. 5 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വ്യക്തികള്‍ക്ക് എന്‍പിഎസില്‍ നിന്ന് പുറത്തുകടക്കാം എന്നാല്‍ കോര്‍പ്പസിന്റെ 20 ശതമാനം മാത്രം നികുതിയില്ലാതെ പിന്‍വലിക്കാനാകൂ. ബാക്കി തുക ഒരു ആന്വിറ്റി സ്‌കീമില്‍ നിക്ഷേപിക്കേണ്ടതുണ്ട്.അകാലത്തിലുള്ള പിന്‍വലിക്കല്‍ ലംപ്സം കോര്‍പ്പസിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയാല്‍, ലഭ്യമായ തുക വളരെ കുറവായിരിക്കാം.
ഉദാഹരണത്തിന്, ഒരു വരിക്കാരന്‍ 10 വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ സംഭാവന ചെയ്യുകയും 10 ശതമാനം പിഎയുടെ വരുമാനം കണക്കാക്കുകയും ചെയ്താല്‍, ഭാഗിക പിന്‍വലിക്കലിന് 10 വര്‍ഷത്തിന് ശേഷം ലഭ്യമായ തുക 3 ലക്ഷം രൂപയും അകാല പിന്‍വലിക്കല്‍ ലംപ്‌സം 4 ലക്ഷം രൂപയും ആയിരിക്കും. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന് ഈ തുകകള്‍ അപര്യാപ്തമാണ്. എങ്കിലും സ്‌കീമിനെ അഭിനന്ദിച്ച് ബാലാവകാശ സംഘടനകള്‍ രംഗത്തുവന്നു. സുസ്ഥിരമായ ഭാവിക്കായി നേരത്തെയുള്ള സാമ്പത്തിക ആസൂത്രണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പദ്ധതിയുടെ സാധ്യതകള്‍ സംഘടനകള്‍ എടുത്തുകാട്ടുകയുണ്ടായി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ് വാത്സല്യ) ഉള്‍പ്പെടെയുള്ള ഈ സംഭവവികാസങ്ങള്‍ രാജ്യത്തുടനീളമുള്ള കുട്ടികളുടെ ദീര്‍ഘകാല സാമ്പത്തിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നടപടികളാണെന്ന് അവര്‍ പറഞ്ഞു.