കുവൈത്ത്: മിഡിൽ, സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനികൾക്കായി ട്രാക്കിങ് സംവിധാനങ്ങളുള്ള പുതിയ സ്‌കൂൾ ബസ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ബസ് റൂട്ടുകളും ട്രാഫിക്കും തത്സമയം നിരീക്ഷിച്ച് വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വിദ്യാർഥികളെ സുരക്ഷിതമായി കൊണ്ടുപോകുന്നത് ഉറപ്പാക്കാനും ട്രാക്കിങ് സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സ്‌കൂൾ അഡ്മിനിസ്‌ട്രേഷനുകൾ വഴി രജിസ്റ്റർ ചെയ്യാം. വിവിധ വിദ്യാഭ്യാസ ജില്ലകളിലായി ആകെ 1996 ബസുകളാണ് അനുവദിച്ചത്.