ലോറിയുടേതെന്ന് കരുതുന്ന പുതിയ സി​ഗ്നൽ നിർണായകം; കണ്ടെത്തിയത് പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപം

ലോറിയുടേതെന്ന് കരുതുന്ന പുതിയ സി​ഗ്നൽ നിർണായകം; കണ്ടെത്തിയത് പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപം
ലോറിയുടേതെന്ന് കരുതുന്ന പുതിയ സി​ഗ്നൽ നിർണായകം; കണ്ടെത്തിയത് പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപം

ലവെള്ളപ്പാച്ചിലിൽ കാണാതായ മലയാളി സ്വദേശിയയായ അർജുനെ കണ്ടെത്താനുള്ള കർണാടക ഷിരൂരിലെ തിരച്ചിലിന് 11-ാം ദിവസം.
ഇന്ന് നടന്ന ഡ്രോൺ പരിശോധനയിൽ ശക്തമായ സി​​ഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സി​ഗ്നലാണ് ഡ്രോൺ പരിശോധനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ​ഗം​ഗാവാലി പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപത്തുനിന്നാണ് ഈ പുതിയ സി​ഗ്നൽ ലഭിച്ചിരിക്കുന്നത്. നദിക്കരയിൽ നടത്തിയ പരിശോധനയിൽ തെരച്ചിലിൽ ഇലക്ട്രിക് ടവറിന്റെ ഭാ​ഗവും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഗം​ഗാവാലി നദിയിലെ ശക്തമായ അടിയൊഴുക്ക് ഇപ്പോഴും രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. സ്കൂബ ഡൈവേഴ്സിന് ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല. ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് ഏഴ് നോട്സിൽ കൂടുതലെന്ന് നാവികസേന അറിയിച്ചു. ഒരു നോട്ട് എന്നത് മണിക്കൂറിൽ 1.85 കിമി വേഗതിയിലുള്ള അടിയൊഴുക്കാണ്. നിലവിലെ സാഹചര്യത്തിൽ ഡൈവ് ചെയ്‌താൽ അപകട സാധ്യതയെന്ന് നാവികസേന അറിയിച്ചു.

ഗംഗാവലി പുഴയിൽ നാവികസേനയുടെ കൂടുതൽ ബോട്ടുകൾ പരിശോധന നടത്തുന്നുണ്ട് . ലോറിയുടെ യഥാർത്ഥ സ്ഥാനം കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി. ലോറി സാന്നിധ്യം കണ്ടെത്തിയ സ്പോട്പോയിന്റ് മൂന്ന് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന . സ്പോട്ട് മൂന്നിൽ ലോഹവസ്‌തുക്കൾ ചിതറിക്കിടക്കുന്നതായി ശക്തമായ സിഗ്നൽ ലഭിച്ചിരുന്നു. അതേസമയം പുതിയ സിഗ്നൽ നിര്ണായകമാണെന്നാണ് വിലയിരുത്തൽ. വലിയൊരു പറയും ഉണ്ടെന്ന് റിപോർട്ടുകൾ പറയുന്നുണ്ട്, എന്നാൽ കണ്ടെത്താനായില്ലെങ്കിൽ തിരച്ചിൽ ഇനിയും തുടരുമെന്നാണ് സൂചന.

Top