ദുബായ്: നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് പുതിയ ടോൾ ഗേറ്റുകൾ 24 മുതൽ പ്രവർത്തനം ആരംഭിക്കും. നഗരത്തിൽ പുതിയതായി സ്ഥാപിച്ച രണ്ട് ടോൾ ഗേറ്റുകളാണ് ഈ മാസം പ്രവർത്തനക്ഷമമാവുന്നതെന്ന് ടോൾ ഗേറ്റ് ഓപറേറ്റർ സാലിക് അറിയിച്ചു. ഇതുവഴി വാഹനത്തിരക്ക് 16 ശതമാനം കുറയുമെന്നാണ് കരുതുന്നതെന്ന് സി.ഇ.ഒ ഇബ്രാഹിം ഹദ്ദാദ് പറഞ്ഞു.
ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ ടോൾ ഗേറ്റുകൾ വരുന്നത്. ഇതോടെ ടോൾ ഗേറ്റുകളുടെ എണ്ണം പത്തായി മാറും . അൽ സഫ സൗത്ത്, നോർത്ത് ടോൾ ഗേറ്റുകൾക്കിടയിലൂടെ ഒരു മണിക്കൂറിനുള്ളിലാണ് വാഹനങ്ങൾ കടന്നുപോകുന്നതെങ്കിൽ ഒറ്റത്തവണ ടോൾ നൽകിയാൽ മതി.
Also Read: ആറ് മൊബൈൽ സ്റ്റേഷനുകൾ നിർമ്മിച്ച് സൗദി
ടോൾ ഗേറ്റുകൾ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാൻ നിലവിലെ ടോൾ ഗേറ്റുകൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മൊത്തം യാത്രാ സമയം പ്രതിവർഷം ആറ് ദശലക്ഷം മണിക്കൂർ ഇതുവഴി കുറയുന്നുണ്ടെന്നും ആർ.ടി.എയും അവകാശപ്പെട്ടു.