നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് ഐക്യൂബ്. ഇതുവരെ 1.27 ലക്ഷം ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനി വിറ്റഴിച്ചു. ഇതിലൂടെ 1600 കോടി രൂപയാണ് കമ്പനി നേടിയതെന്നാണ് കണക്കുകള്‍. ഐക്യൂബിനെ മാത്രം മുന്നില്‍ നിര്‍ത്തി കളിക്കാതെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാനാണ് തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ശ്രമം.
പുതിയ ഉല്‍പ്പന്നത്തെ കുറിച്ച് ടിവിഎസ് ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഉല്‍പ്പന്നം നിലവിലുള്ള ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണോ അതോ തികച്ചും വ്യത്യസ്തമായ ഉല്‍പ്പന്നമാണോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.
ഏത് തരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് ഈ സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന കാര്യം പോലും അറിവില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടിവിഎസ് X എന്ന പേരില്‍ ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരുന്നു. ഉയര്‍ന്ന പ്രൈസ് ടാഗുള്ള ഇവിയുടെ ഡെലിവി എന്തോ കാരണങ്ങളാല്‍ നീണ്ടുപോകുകയാണ്. ഇതുവരെ ടിവിഎസ് X ഉപഭോക്താക്കളിലേക്ക് എത്തിയിട്ടില്ല.