CMDRF

‘തഗ് ലൈഫ്’ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍

‘തഗ് ലൈഫ്’ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍
‘തഗ് ലൈഫ്’ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍

രു സിനിമയില്‍ നിന്ന് മറ്റൊന്നിലേക്ക് ഇടവേളകളില്ലാതെ സഞ്ചരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. ‘കല്‍ക്കി 2898 എ ഡി’യിലെ സുപ്രീം യാസ്‌കിന്‍ എന്ന വില്ലന്‍ കഥാപാത്രത്തിന് ശേഷം കമല്‍ഹാസന്‍-മണിരത്നം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ആണ് താരത്തിന്റെതായി ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം. സിനിമയുടെ ചിത്രീകരണത്തിനോടൊപ്പം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പുരോഗമിക്കുകയാണ്. അടുത്ത ഷെഡ്യൂളിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് അഞ്ചിനാണ് പുനരാരംഭിക്കുന്നത്. ഇതിനിടെ ഡബ്ബിംഗ് ജോലികളും ആരംഭിച്ചു കഴിഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചിമ്പു സിനിമയിലെ തന്റെ ഭാഗങ്ങള്‍ക്കായി ഡബ്ബ് ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഉലകനായകന്‍ കൂടി ഡബ്ബിങ്ങിനെത്തിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍. ഉലകനായകന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ലോകം അത് ശ്രദ്ധിക്കുന്നു എന്നാണ് വോയിസ് ഓഫ് തഗ്‌സ് എന്ന വീഡിയോയുടെ കാപ്ഷന്‍.

Top