ആരുടെയും സഹായം വേണ്ട; സീനീയര്‍ സിറ്റിസണ്‍സിന് മാത്രമായി പുതിയ യുപിഐ ആപ്പ്

യുപിഐ ലൈറ്റ്, മൊബൈല്‍ നമ്പര്‍ മാപ്പര്‍ എന്നീ ഫീച്ചറുകള്‍ സഹിതമാണ് ഇത് എത്തുന്നത്.

ആരുടെയും സഹായം വേണ്ട; സീനീയര്‍ സിറ്റിസണ്‍സിന് മാത്രമായി പുതിയ യുപിഐ ആപ്പ്
ആരുടെയും സഹായം വേണ്ട; സീനീയര്‍ സിറ്റിസണ്‍സിന് മാത്രമായി പുതിയ യുപിഐ ആപ്പ്

സീനീയര്‍ സിറ്റിസണ്‍സിന് മാത്രമായി പുതിയ യുപിഐ ആപ്പ്. മുതിര്‍ന്നവര്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്ലബ് ആയ ജെന്‍വൈസ് ആണ് ഈ പുതിയ യുപിഐ ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. ആക്‌സിസ് ബാങ്കുമായ സഹകരിച്ചാണ് ആപ്പ് എത്തിച്ചിരിക്കുന്നത്. ജെന്‍വൈസ് യുപിഐ ആപ്പ് എന്നാണ് ആപ്പിന് പേര് നല്‍കിയിരിക്കുന്നത്.

ജെന്‍വൈസ് യുപിഐ ആപ്പ് ആന്‍ഡ്രോയിഡ്, ഐഒസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ലളിതമായ യൂസര്‍ ഇന്റര്‍ഫേസ്, മെച്ചപ്പെടുത്തിയ സുരക്ഷ, സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയെല്ലാമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ലൈറ്റ്, മൊബൈല്‍ നമ്പര്‍ മാപ്പര്‍ എന്നീ ഫീച്ചറുകള്‍ സഹിതമാണ് ഇത് എത്തുന്നത്. അതിനാല്‍ ബാങ്ക് ഡീറ്റെയില്‍സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാടുകള്‍ നടത്താം.

Also Read:ബഹിരാകാശ പര്യവേഷണത്തിന് അപ്പുറത്ത് ഐഎസ്ആര്‍ഒ പല കാര്യങ്ങളും ചെയ്യുന്നുണ്ട്: എസ് സോമനാഥ്

വെറും നാല് നടപടിക്രമങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് ഫോണില്‍ ഈ ആപ്പ് സജ്ജമാക്കാം. ഗൂഗിള്‍ പേ, ഫോണ്‍ പേ, തുടങ്ങി വിവിധ യുപിഐ ആപ്പുകള്‍ സജീവമാണെങ്കിലും പ്രായമായവര്‍ ഇത് ഉപയോഗിക്കുന്നത് കുറവാണ്. ഓണ്‍ലൈനില്‍ ഇടപാട് നടത്തുന്നതിലെ ആശങ്കകളും എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച വ്യക്തതക്കുറവുമാണ് ഇതിന് കാരണം.

Top