CMDRF

ഈ മാസം  31 മുതൽ സർ‌വ്വീസിനൊരുങ്ങി പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ

ഈ മാസം  31 മുതൽ സർ‌വ്വീസിനൊരുങ്ങി പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ
ഈ മാസം  31 മുതൽ സർ‌വ്വീസിനൊരുങ്ങി പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം  31 മുതൽ സർ‌വ്വീസ് തുടങ്ങും. കൊച്ചി -ബാംഗ്ലൂർ റൂട്ടിലോടുന്ന ഈ ട്രെയിൻ ഇപ്പോൾ 12 സർവ്വീസാണ് നടത്തുക. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവ്വീസ്.

എറണാകുളം, തൃശൂർ, പാലക്കാട്‌, പൊത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബാംഗ്ലൂർ എന്നിവിടങ്ങളാണ് സ്റ്റോപ്പുകൾ. ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് ബെം​ഗളൂരുവിൽ രാത്രി പത്തോടെയാണ് എത്തിച്ചേരുക.

കൊച്ചിയിൽ നിന്നുള്ള ഐടി മേഖലയിലുൾപ്പെടെയുള്ളവർക്ക് ഈ സർവ്വീസ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണ് ഓടിത്തുടങ്ങുന്നത്. അതേസമയം, ഈ ട്രെയിൻ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സർവ്വീസിനനുസരിച്ചായിരിക്കും റെയിൽവേയുടെ തീരുമാനം. 

Top