ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ മോട്ടോഷോയില്‍ എക്സ്പള്‍സിന്റെ ഏറ്റവും പുതിയ വെര്‍ഷനായ എക്സ്പള്‍സ് 210 പുറത്തിറക്കിയിരിക്കുകയാണ് ഹീറോ. കാഴ്ചയില്‍ പഴയ മോഡലില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളില്ലെങ്കിലും പുതിയ 210 സിസി ലിക്വിഡ് കൂള്‍ സിംഗിള്‍ സിലിണ്ടര്‍ 4 വാല്‍വ് എഞ്ചിന്‍ കരുത്തിലാണ് വണ്ടി എത്തിയിരിക്കുന്നത്. ഹീറോയുടെ കരിസ്മ എക്‌സ്എംആറില്‍ നിന്നാണ് എക്‌സ്പള്‍സ് 210 എന്‍ജിന്‍ കടമെടുത്തിരിക്കുന്നത്. എക്‌സ്പള്‍സിലെ 210 സിസി എന്‍ജിന്‍ 24.6 എച്ച്പിയും 20.7 എന്‍എം ടോര്‍കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സിക്സ് സ്പീഡ് ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്.
ഹൈവേയില്‍ പവറ് കൂട്ടാനായാണ് ആറാമത്തെ ഗിയര്‍ നല്‍കിയിരിക്കുന്നത്. എല്‍.ഇ.ഡി. ഹെഡ്ലാമ്പും ട്രാന്‍സ്പറന്റ് വൈസറും എല്‍.ഇ.ഡി ടേണ്‍ ഇന്‍ഡികേറ്ററുമായി ട്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളായാണ് 210 ന്റെ അരങ്ങേറ്റം. 4.2 ടി.എഫ്.ടി കണ്‍സോള്‍ വിത്ത് സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി ഫീച്ചറാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. സ്വിച്ചബിള്‍ എ.ബി.എസും നല്‍കിയിട്ടുണ്ട്. ഓഫ് റോഡ് യാത്രയ്ക്ക് സഹായകരമാകുന്ന രീതിയിലാണ് വീല്‍ ബേസ്. 21 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് ടയറും 18 ഇഞ്ച് വലിപ്പമുള്ള ബാക്ക് ടയറും റൈഡര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.
ഉടന്‍ തന്നെ എക്സ്പള്‍സ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് കരുതുന്നത്. എക്‌സ്പള്‍സ് 200 ന് 1.47 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. 210ന് വില എത്രത്തോളം കൂടുമെന്നതാണ് വാഹന ലോകം ഉറ്റുനോക്കുന്നത്. എക്സ്പള്‍സിന്റെ 400 സി.സി വേരിയന്റും വൈകാതെ പുറത്തിറങ്ങുമെന്നാണ് ഹീറോ നല്‍കുന്ന സൂചന.