വെല്ലിങ്ടൺ: വിവാദ ബില്ല് വലിച്ചുക്കീറി പാർലമെന്റ് സമ്മേളനത്തിനിടെ പരമ്പരാഗത നൃത്തം ചെയ്ത് ന്യൂസിലൻഡ് എംപി ഹന റൗഹിതി മൈപി ക്ലാർക്ക്. ന്യൂസിലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് ഹന. വൈതാംഗി ഉടമ്പടിയിലെ ചില ഭാഗങ്ങൾ മാറ്റാനുള്ള ബില്ലിനെതിരെയാണ് ഹനയുടെ പ്രതിഷേധ നൃത്തം. ഹനമാത്രമല്ല, സദസ്സിലുണ്ടായിരുന്ന മറ്റ് എംപിമാരും നൃത്തത്തിൽ പങ്ക്ചേർന്നു.
അതേസമയം, പാർലമെന്റിലെ ആ ബഹളങ്ങൾക്കിടയിലും ബില്ലവതരിപ്പിക്കൽ നടന്നു. ഉടനടി എംപിയെ സസ്പൻഡ് ചെയ്യുകയും ചെയ്തു. ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പും നൽകി. 1840-ൽ ഒപ്പുവച്ച വൈതാങ്കി ഉടമ്പടിയിൽ ഭേദഗതി വരുത്താനാണ് നീക്കം. ഉടമ്പടിയുടെ തത്വങ്ങൾ എല്ലാ ന്യൂസിലൻഡുകാർക്കും ഒരുപോലെ ബാധകമാക്കാനാണ് സർക്കാർ നീക്കം.