ഡൽഹി: ഇ പി ജയരാജന്റെ ബുക്ക് വിവാദത്തിൽ പ്രതികരണവുമായി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇ പി ജയരാജന്റെ ആത്മകഥയെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണ്. ഈ ആരോപണം ഇ പി ജയരാജൻ തന്നെ നിഷേധിച്ചതാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് ആരോപണം ഗുരുതരമല്ല, അസംബന്ധമാണെന്നും അങ്ങനെയൊന്ന് എഴുതിയിട്ടോ പ്രസിദ്ധീകരിച്ചിട്ടോ ഇല്ലെന്നും കൂട്ടിച്ചേർത്തു.