CMDRF

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവ് എന്ന വാര്‍ത്ത വാസ്തവവിരുദ്ധം: കെജിഎംഓഎ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവ് എന്ന വാര്‍ത്ത വാസ്തവവിരുദ്ധം: കെജിഎംഓഎ
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവ് എന്ന വാര്‍ത്ത വാസ്തവവിരുദ്ധം: കെജിഎംഓഎ

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവ് എന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് കെജിഎംഓഎ. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സര്‍ജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാസ്തവവിരുദ്ധമായ വാര്‍ത്തയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന സെബേഷ്യസ് സിസ്റ്റ് (Sebaceous Cyst)എന്ന മുഴ നീക്കം ചെയ്തതിനുശേഷം ഉള്ളിലെ പഴുപ്പ് പോകുന്നതിനു വേണ്ടി ഗ്ലൗ ഡ്രയിന്‍ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണാജനകമായ വാര്‍ത്തയ്ക്ക് അടിസ്ഥാനം.

വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൗ ഡ്രെയിന്‍ ചെലവു കുറഞ്ഞതും ഉപകാരപ്രദവും ആയ ഒരു രീതിയാണെന്നിരിക്കേ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചുവിടുന്നത് പരിമിതമായ സൗകര്യങ്ങളില്‍ ആത്മാര്‍ത്ഥമായി ആതുരസേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂ. ആരോഗ്യ വകുപ്പിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.

മുതുകിലെ പഴുപ്പ് നീക്കാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് മുറിവില്‍ കൈയ്യുറയും തുന്നിച്ചേര്‍ന്ന് കിടക്കുന്നത് കണ്ടത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. എന്നാല്‍ അതിന് ശേഷവും കടുത്ത വേദന ഉണ്ടായിരുന്നു. മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. അത് കഴിച്ചിട്ട് പോയപ്പോഴേക്കും ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ വേദന കൊണ്ട് ഉറങ്ങാന്‍ പറ്റാതെ വന്നതോടെയാണ് മുറിവിലെ കെട്ട് അഴിച്ച് പരിശോധിച്ചത്. കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തില്‍ തുന്നിച്ചേര്‍ത്ത് വച്ചതാണ് കണ്ടതെന്നും സജിന ആരോപിച്ചിരുന്നു.

Top