ദളപതിയുടെ സിനിമ കരിയറിലെ ഏറ്റവും അവസാന ചിത്രമാണ് ‘ദളപതി 69’. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്.തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ദീപാവലി വാരാന്ത്യത്തിന് ശേഷം ആരംഭിക്കും. വിജയ് നവംബര്‍ നാലിന് സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിലാണ് അടുത്ത പ്രധാന ഷെഡ്യൂള്‍ നടക്കുക.
അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ നിന്നും ലഭിച്ച സൂചന. വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമായി ചേര്‍ന്നാണ് ദളപതി 69ന്റെ നിര്‍മ്മാണം. ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററിലേക്കെത്തും.
Also Read: ഹനുമാനായി റിഷഭ് ഷെട്ടി; ‘ജയ് ഹനുമാന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മലയാളി താരം മമിത ബൈജുവും ദളപതി 69ന്റെ ഭാ?ഗമാണ്. ഒപ്പം നരേന്, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, പ്രിയാമണി, മോനിഷ ബ്ലസ്സി, ബോബി ഡിയോള്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സത്യന് സൂര്യന് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.