തിരുവനന്തപുരം: രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ അഭിലാഷങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ല് കുറിക്കുന്ന ഒന്നാണ് ഇന്ത്യയുടെ നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍(എന്‍ജിഎല്‍വി). ഐഎസ്ആര്‍ഒയുടെ നിലവിലെ വിക്ഷേപണ വാഹനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും എന്‍ജിഎല്‍വി ‘സൂര്യ’ എന്ന പുത്തന്‍ റോക്കറ്റ്.
ഇസ്രൊയുടെ ഇതുവരെയുള്ള റോക്കറ്റ് നിര്‍മ്മാണ രീതിയില്‍ വരെ മാറ്റങ്ങളുണ്ടാകുമെന്നും വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയില്‍ വമ്പന്‍ സംവിധാനങ്ങള്‍ സൂര്യക്കായി പുതുതായി ഒരുക്കേണ്ടിവരുമെന്നും വിഎസ്എസ്‌സി മേധാവി ഡോ. എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
Also Read: ചന്ദ്രയാൻ നാലിനും ശുക്രനിലേക്കുള്ള ദൗത്യത്തിനും അംഗീകാരം
ഭാരതീയ അന്തരിക്ഷ് നിലയം (ഇന്ത്യന്‍ ബഹിരാകാശ നിലയം) സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും 2040-ഓടെ ഒരു ക്രൂഡ് ചാന്ദ്ര ലാന്‍ഡിംഗ് നേടുന്നതിനുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനാണ് ഈ നൂതന റോക്കറ്റ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .
ഡോ. എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞത്
‘നിലവിലെ ലോഞ്ച് വെഹിക്കിളുകളില്‍ നിന്ന് ഏറെ പരിഷ്‌കാരങ്ങളോടെയാണ് എന്‍ജിഎല്‍വി സൂര്യ തയ്യാറാക്കുന്നത്. നവീന ലോഞ്ച് വെഹിക്കിള്‍ വരുന്നതോടെ ഐഎസ്ആര്‍ഒ ദൗത്യങ്ങളുടെ ആകെ ചിലവ് കുറയ്ക്കാനാകും. എന്‍ജിഎല്‍വി റോക്കറ്റിനെ പുനരുപയോഗിക്കാന്‍ കഴിയുന്നതിനാലാണിത്. എന്‍ജിഎല്‍വിയുടെ ആദ്യഭാഗം ഒരു ദൗത്യം കഴിഞ്ഞാല്‍ ഭൂമിയില്‍ തിരിച്ചിറക്കി ഒന്‍പതോ പത്തോ തവണയോ പുനരുപയോഗിക്കാന്‍ കഴിയും. നിലവിലുള്ള നമ്മുടെ റോക്കറ്റുകള്‍ എല്ലാം ഒരു ദൗത്യം കഴിഞ്ഞാല്‍ കടലില്‍ വീഴുകയാണ് ചെയ്യുകയാണ്.
Also Read: ഗഗന്‍യാന്‍ ദൗത്യ നിരീക്ഷണ കേന്ദ്രത്തിനായുള്ള സ്ഥലം കണ്ടെത്തി ഐഎസ്ആര്‍ഒ
ദ്രവീകൃത ഓക്‌സിജനും മീഥെയ്നും ക്രയോജനിക്ക് സാങ്കേതികവിദ്യയുമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇക്കോ-ഫ്രണ്ട്ലിയായിരിക്കും എന്‍ജിഎല്‍വി വിക്ഷേപണ വാഹനം. എന്‍ജിഎല്‍വിക്ക് അടക്കം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ശ്രീഹരിക്കോട്ടയില്‍ മൂന്നാം ലോഞ്ച്-പാഡ് തയ്യാറാക്കാനാണ് പദ്ധതി. എന്‍ജിഎല്‍വിയെ ഹൊറിസോണ്ടലായി ഇന്റഗ്രേറ്റ് ചെയ്ത് വെര്‍ട്ടിക്കലായി ലിഫ്റ്റ് ചെയ്യുകയാണ് മനസില്‍, നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ എന്‍ജിഎല്‍വിയുടെ ആദ്യ വിക്ഷേപണം നടത്താനാകും’-