മൂന്നാം തവണയും വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിക്കോളാസ് മഡുറോ

മൂന്നാം തവണയും വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിക്കോളാസ് മഡുറോ
മൂന്നാം തവണയും വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിക്കോളാസ് മഡുറോ

കാരക്കാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിക്കോളാസ് മഡുറോ. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിക്കോളാസ് മഡുറോ വെനസ്വേലയുടെ പ്രസിഡന്റാകുന്നത്. 51 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയം. സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസിന്‍ 44 ശതമാനം വോട്ടുകള്‍ നേടി.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്‌ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോണ്‍സാലസിന്‍ ഇന്നലെ വൈകുന്നേരം തന്നെ തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്‌സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് എഡ്മുണ്ടോ ഗോണ്‍സാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയില്‍ എക്‌സിറ്റ് പോളുകള്‍ക്ക് വിലക്കുണ്ട്. അതേ സമയം വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ഗോണ്‍സാലസിന്‍ രംഗത്തെത്തിയിട്ടുണ്ട്.

അര്‍ജന്റീന, അല്‍ജീരിയ എന്നിവിടങ്ങളിലെ മുന്‍ വെനസ്വേലന്‍ അംബാസഡറായിരുന്നു ഗോണ്‍സാലസിന്‍. സാമ്പത്തിക പ്രതിസന്ധിയടക്കം ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം. 25 വര്‍ഷം നീണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ച് രാജ്യത്തെ സാമ്പത്തിക നില തിരിച്ചുപിടിക്കുമെന്നായിരുന്നു വാഗ്ദാനം. 2013ല്‍ ക്യാന്‍സര്‍ ബാധിതനായിരുന്ന ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്. ചാവേസിന്റെ 70 -ാം ജന്മവാര്‍ഷികം കൂടിയായിരുന്നു ഇന്നലെ.

Top