CMDRF

ഭക്ഷണം നൽകുന്നതിനിടെ മൃഗശാലാ ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു

നൈജീരിയയിലെ ഒബാഫെമി അവോലോവോ സർവകലാശാലയിൽ മറ്റൊരു മൃഗശാലാ സൂക്ഷിപ്പുകാരനെ സിംഹം ആക്രമിച്ച് കൊന്ന് ഒരു വർഷത്തിനുള്ളിലാണ് വീണ്ടും ഇതാവർത്തിക്കുന്നത്

ഭക്ഷണം നൽകുന്നതിനിടെ മൃഗശാലാ ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു
ഭക്ഷണം നൽകുന്നതിനിടെ മൃഗശാലാ ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു

നൈജീരിയയിലെ മൃഗശാലായിൽ ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു. സിംഹത്തിന് ഭക്ഷണം കൊടുക്കാൻ പോയപ്പോഴാണ് സിംഹം ഇയാളെ ആക്രമിച്ചത്. നൈജീരിയൻ മുൻ പ്രസിഡൻ്റ് ഒലുസെഗുൻ ഒബാസാൻജോയുടെ ഉടമസ്ഥതയിലുള്ള അബോകുട്ടയിലെ പ്രസിഡൻഷ്യൽ ലൈബ്രറി വൈൽഡ് ലൈഫ് പാർക്കിലാണ് സംഭവം. ബാബാജി ദൗൾ എന്ന 35 കാരനായ ആളാണ് കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിക്കുകയായിരുന്നു. അതേസമയം, ജീവനക്കാരന്റെ കഴുത്തിൽ പിടിമുറുക്കിയ സിംഹത്തെ ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് വക്താവ് ഒമോലോല ഒഡുട്ടോല പറഞ്ഞു. നൈജീരിയയിലെ ഒബാഫെമി അവോലോവോ സർവകലാശാലയിൽ മറ്റൊരു മൃഗശാലാ സൂക്ഷിപ്പുകാരനെ സിംഹം ആക്രമിച്ച് കൊന്ന് ഒരു വർഷത്തിനുള്ളിലാണ് വീണ്ടും ഇതാവർത്തിക്കുന്നത്.

Also Read:സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മുൻ മന്ത്രിക്ക് അഴിമതിക്കേസിൽ ഒരു വർഷം തടവ്

വൈൽഡ് ലൈഫ് പാർക്കിൻ്റെ മാനേജ്മെൻ്റ് മരണപ്പെട്ടയാളുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും ജീവനക്കാരുടെയും സന്ദർശകരുടെയും മൃഗങ്ങളുടെയും സുരക്ഷ പൊതുജനങ്ങൾക്ക് ഉറപ്പുനൽകുകയും ചെയ്തു.

Top