CMDRF

ഇടുക്കി ജില്ലാ മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി ജില്ലാ മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു
ഇടുക്കി ജില്ലാ മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു

തൊടുപുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. മലയോരമേഖലകളില്‍ രാത്രി യാത്രയും നിരോധിച്ചു. മഴ
ശക്തമാകുന്ന സാഹചര്യത്തില്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് കലക്ടര്‍ വി. വിഘ്നേശ്വരിയാണ് ഉത്തരവിട്ടത്.

ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെ എല്ലാ ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും അലര്‍ട്ടുകള്‍ പിന്‍വലിക്കും വരെ നിര്‍ത്തിവെക്കേണ്ടതാണ്. ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെയാണ് മലയോരമേഖലയില്‍ വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ രാത്രിയാത്ര നിരോധിച്ചിട്ടുള്ളത്.

Top