CMDRF

50 കിലോ വനിതാ ബോക്‌സിങ്ങില്‍ നിഖാത് സരീന് തോല്‍വി

50 കിലോ വനിതാ ബോക്‌സിങ്ങില്‍ നിഖാത് സരീന് തോല്‍വി
50 കിലോ വനിതാ ബോക്‌സിങ്ങില്‍ നിഖാത് സരീന് തോല്‍വി

പാരിസ് ഒളിംപിക്‌സില്‍ 50 കിലോ വനിതാ ബോക്‌സിങ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം നിഖാത് സരീന് തോല്‍വി. ലോക ചാംപ്യനായ ചൈനയുടെ വുയുവിനോട് 05 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്. ഹോക്കിയില്‍ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ ബല്‍ജിയത്തോടു പൊരുതിത്തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബല്‍ജിയത്തിന്റെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളടിച്ച് മുന്നിട്ടുനിന്ന ഇന്ത്യ രണ്ടു ഗോളുകള്‍ വഴങ്ങി തോല്‍ക്കുകയായിരുന്നു.

പുരുഷന്‍മാരുടെ അമ്പെയ്ത്ത് വ്യക്തിഗത എലിമിനേഷനില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവും തോറ്റു. വനിതകളുടെ 20 കിലോ മീറ്റര്‍ റേസ് വോക്കില്‍ ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 45 താരങ്ങള്‍ മത്സരിച്ച ഇനത്തില്‍ 41ാം സ്ഥാനത്താണ് പ്രിയങ്ക ഫിനിഷ് ചെയ്തത്. ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഇന്ന് പ്രീക്വാര്‍ട്ടറില്‍ മത്സരിക്കും. വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ചൈനീസ് താരം ഹെ ബിന്‍ജാവോയ്‌ക്കെതിരെയാണ് സിന്ധുവിന്റെ പോരാട്ടം. പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും നേര്‍ക്കുനേര്‍ വരുന്നു. വൈകിട്ട് 5.40നാണ് മത്സരസമയം. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം മലേഷ്യന്‍ താരങ്ങളായ ആരണ്‍ ചിയ, സോ വൂയ് യിക് എന്നിവരെ നേരിടും. വൈകിട്ട് 4.30നാണ് മത്സരം. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് യോഗ്യതാ റൗണ്ടില്‍ സിഫ്റ്റ് സമ്‌റ, അന്‍ജും മൗദ്ഗില്ലും യോഗ്യതാ റൗണ്ടില്‍ മത്സരിക്കും.

Top