സോഷ്യല്‍ മീഡിയയില്‍ അഭിമുഖങ്ങളിലൂടെ വൈറലാകാറുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് നിഖില വിമൽ. ചില ചോദ്യങ്ങള്‍ക്ക് നിഖില നല്‍കുന്ന ഉത്തരങ്ങളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കാറുള്ളത്. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാതെ അതേ നാണയത്തില്‍ മറുപടി നല്‍കുന്നതാണ് നിഖിലയുടെ പ്രകൃതം.അതിനാൽ സോഷ്യല്‍ മീഡിയ നിഖിലയ്ക്ക് നല്‍കിയിട്ടുള്ള പേരാണ് ‘തഗ് റാണി’. ചിലര്‍ നിഖിലയുടെ ഈ തഗ് കമന്റുകളെ പരിഹസിക്കുകയും ട്രോളാക്കി മാറ്റുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ നടന്‍ നസ്‌ലെന്‍ നിഖിലയ്ക്ക് പിന്തുണ നല്‍കിയിരിക്കുകയാണ് . തഗ്ഗിന് വേണ്ടിയല്ല നിഖില ഇത്തരത്തില്‍ സംസാരിക്കുന്നത് ,അത് അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണെന്നും നസ്‌ലെന്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ALSO READ: സുസ്മിത സെന്നിന്റെ ഫിറ്റ്‌നസ് രഹസ്യം പങ്കുവെച്ച് നൂപുര്‍ ശിഖരെ
‘ഒരിക്കലും തഗ്ഗിന് വേണ്ടിയല്ല നിഖിലേച്ചി അങ്ങനെ സംസാരിക്കുന്നത്. അവരുടെ അമ്മയേയും കുടുംബത്തേയും എനിക്ക് അടുത്തറിയാം. ഇവള് ചെറുപ്പംമുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്‌ട്രൈറ്റ് ആയാണ് നിഖിലേച്ചി പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.’-നസ്‌ലെന്‍ പറഞ്ഞു.
ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.
ചിത്രം തിയേറ്ററുകളിലെത്തുന്നത് നവംബര്‍ ഏഴിനാണ്.ജോ ആന്റ് ജോയാണ് ഇരുവരും ഒന്നിച്ചെത്തിയ ആദ്യ ചിത്രം. അയല്‍വാശി, 18+ എന്നീ ചിത്രങ്ങളിലും നസ്‌ലെനും നിഖിലയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.