CMDRF

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിച്ചില്ല, എങ്കിലും മരണം വരെ കമ്യൂണിസ്റ്റായിരിക്കുമെന്ന് നിലമ്പൂർ ആയിഷ

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിച്ചില്ല, എങ്കിലും മരണം വരെ കമ്യൂണിസ്റ്റായിരിക്കുമെന്ന് നിലമ്പൂർ ആയിഷ
തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിച്ചില്ല, എങ്കിലും മരണം വരെ കമ്യൂണിസ്റ്റായിരിക്കുമെന്ന് നിലമ്പൂർ ആയിഷ

ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന് പ്രമുഖ നാടക പ്രവര്‍ത്തകയായ നിലമ്പൂര്‍ ആയിഷ. തന്നെ പ്രചരണത്തിന് പാര്‍ട്ടി വിളിച്ചിട്ടില്ലെങ്കിലും താന്‍ മരണം വരെ കമ്യൂണിസ്റ്റായിരിക്കുമെന്നും തന്റെ വോട്ട് ഇടതുപക്ഷത്തിനാണെന്നും അവര്‍ പറഞ്ഞു.

എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

പഴയകാല തിരഞ്ഞെടുപ്പ് പ്രചരണ അനുഭവങ്ങള്‍ എന്തൊക്കെയാണ് ?

വളരെ അധികം കാലം പങ്കെടുത്തിട്ടുണ്ടായിരുന്നു. എല്ലാ പ്രാവശ്യവും ഇലക്ഷന് എന്നെ കൊണ്ട് സാധിക്കുന്ന എല്ലാ സ്ഥലത്തും, കോഴിക്കോട് മുതല്‍ പാലക്കാട്, നിലമ്പൂരിനെ സംബന്ധിച്ച് നിലമ്പൂര് മുഴുവന്‍, എല്ലാ സ്ഥലങ്ങളിലും ഞാന്‍ പ്രവര്‍ത്തിക്കാറുണ്ട്.

നാടകത്തില്‍ അഭിനയിച്ചതിന് വെടിയുണ്ടയെ വരെ നേരിടേണ്ടി വന്ന മുസ്ലീം പെണ്‍കുട്ടിയായിരുന്നു ആയിഷ, ആ അനുഭവങ്ങള്‍ ?

ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ നാടകത്തില്‍ വന്നതാണ്. മുസ്ലിം സമുദായത്തിന്റെ ഇടയില്‍ ഒരിക്കലും ഒരു മുസ്ലിം സ്ത്രീ നാടകത്തിലൂടെ വരാന്‍ പാടില്ല. പെട്ടെന്ന് ഞാന്‍ ഒരു എടുത്തുചാട്ടത്തിലൂടെ നാടകത്തില്‍ വരുമ്പോള്‍, അടിയും ഇടിയും വെടിയും ഇങ്ങനെ ഒക്കെ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് .പക്ഷെ, ഇങ്ങനെ ഒക്കെ ആണെങ്കിലും അതില്‍ നിന്നൊക്കെ രക്ഷപ്രാപിക്കും .എങ്ങനെയാണ് അതിന് പിന്നില്‍ സഖാക്കള്‍ നിരന്ന് നിന്നിട്ട് എന്നെ സംരക്ഷിച്ചു കൊണ്ട് പോവാണ്. ഇല്ലെങ്കില്‍ ഞാന്‍ പോയേനെ. അപ്പോള്‍, ശക്തമായ ഒരു പിന്‍ബലം എനിക്കുണ്ടായിരുന്നു പാര്‍ട്ടിയുടെ, പാര്‍ട്ടിക്ക് അത് പോലെ ഞാനും. എന്റെ ജീവനാണ് പാര്‍ട്ടി, പാര്‍ട്ടിക്ക് എന്നെ ജീവനാണ്. അതുപോലെയാണ് ഇന്നും ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇനി ഇപ്പോള്‍ നമുക്ക് തിരഞ്ഞെടുപ്പ് അടുത്തു, വിളിക്കുവാണെങ്കില്‍ ഇപ്പോള്‍ തന്നെ ഇറങ്ങാനായി. അങ്ങനെ ഉള്ള ഒരു കാലഘട്ടം ആണല്ലോ ഇപ്പോള്‍.

ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

ഇപ്പോഴത്തെ പ്രചാരണം ഒന്നും ഞാന്‍ കണ്ടിട്ടില്ല. എന്നെ വിളിച്ചിട്ടും ഇല്ല ഞാന്‍ പോയിട്ടും ഇല്ല. അത്‌കൊണ്ട് ഞാന്‍ കണ്ടിട്ടില്ല. ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അറിയില്ല.

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ എങ്ങിനെയാണ് വിലയിരുത്തുന്നത് ?

തീര്‍ച്ചയായും, ഇടത് പക്ഷത്തിന് തന്നെയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു .ഇടത് പക്ഷമാണ് ഒരു ശക്തിയുള്ള പാര്‍ട്ടി ഉള്ളത്. അത് തീര്‍ച്ചയായിട്ടും വരാതിരിക്കില്ല. ഒന്നാമത് നമ്മുടെ മുഖ്യമന്ത്രി വളരെ നന്നായിട്ട് പ്രവര്‍ത്തിക്കുന്ന, സംസാരിക്കുന്ന, ആളുകളെ കൂട്ടി യോജിപ്പിക്കാന്‍ ഒരു മനസ്സ് ഉള്ള ആളാണ്. അത് കൊണ്ട് തന്നെ നമുക്ക് ഒരിക്കലും തോല്‍ക്കേണ്ടി വരില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

മുമ്പ് പാട്ടും നാടകവുമായി കലാകാരന്‍മാരായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറഞ്ഞിരുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും പി.ആര്‍ ഏജന്‍സികളുമാണ് ഉള്ളത്. ഈ മാറ്റം എങ്ങനെയാണ് വിലയിരുത്തുന്നത് ?

പഴയ നാടകഘട്ടങ്ങളില്‍ നമ്മള്‍ നേരിട്ടുള്ള സംവാദമാണ് എല്ലാവരോടും. ഞങ്ങളാണ് ഇവിടെ ഭരിക്കേണ്ടത് എന്ന് ഞങ്ങള്‍ ഉറക്കെ പറഞ്ഞിരുന്ന ആളുകളാണ് .എന്നാല്‍ ഇപ്പൊ എങ്ങനെയാണ് ആളുകളുടെ സമനില എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നില്ല. എന്ത് കൊണ്ടാണ് ഒരു കൂട്ടായ്മയില്ലാത്തത് എന്ന് തോന്നുന്നു എനിക്ക്. കൂട്ടായ്മ കുറച്ചു കുറവാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ഒറ്റ ദിവസം ഞാന്‍ വെറുതെ ഇരിക്കാത്ത ആളാണ്. പക്ഷെ ഈ പ്രാവശ്യം ഞാന്‍ അറിഞ്ഞിട്ടില്ല.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക.

Top