നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. നീലേശ്വരം കൊല്ലംപാറ സ്വദേശി ബിജു (38) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബിജുവിന് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

Top