കാസർകോട്: നീലേശ്വരം വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നിന് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം നവംബർ 17ന് ഞായറാഴ്ച്ചയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെയാണ് നീലേശ്വരത്ത് തീപിടുത്തമുണ്ടായത്. അപകടത്തിൽ നൂറിലേറെ പേർക്ക് പരുക്കേറ്റു.
അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കർ വഹിക്കും. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.