CMDRF

നിപ പ്രതിരോധം; വവ്വാലുകളില്‍ വൈറസ് പരിശോധന, മാസ്‌ക് ധരിക്കണമെന്നും: ആരോഗ്യമന്ത്രി

നിപ പ്രതിരോധം; വവ്വാലുകളില്‍ വൈറസ് പരിശോധന, മാസ്‌ക് ധരിക്കണമെന്നും: ആരോഗ്യമന്ത്രി
നിപ പ്രതിരോധം; വവ്വാലുകളില്‍ വൈറസ് പരിശോധന, മാസ്‌ക് ധരിക്കണമെന്നും: ആരോഗ്യമന്ത്രി

മലപ്പുറം : നിപ മരണം റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 7200 ലധികം വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. അമ്പഴങ്ങയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ വവ്വാലുകളുടെ സാമ്പിളുകള്‍ എടുത്തു പരിശോദിച്ച് വൈറസ് സാന്നിധ്യം ഉണ്ടോയോ എന്ന ഉറപ്പ് വരുത്തും. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കും.

രോഗ വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വരികയാണ്. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണം. സമൂഹ മാധ്യമങ്ങളില്‍ നിപ്പയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി എടുക്കും. മരിച്ച നിപ രോഗിയുമായി സമ്പര്‍ക്കമുണ്ടായ തിരുവനന്തപുരം സ്വദേശികളില്‍ 4 പേരില്‍ രണ്ട് പേരുടെ സാമ്പിള്‍ എടുത്തു. അവരുടെ ഫലം നെഗറ്റീവ് ആണ്.

Top