നിപ സംശയം;സമ്പർക്ക പട്ടികയിലുള്ളവർ ഐസൊലേഷനിൽ, ഉന്നതതല യോഗം ആരംഭിച്ചു

നിപ സംശയം;സമ്പർക്ക പട്ടികയിലുള്ളവർ ഐസൊലേഷനിൽ, ഉന്നതതല യോഗം ആരംഭിച്ചു
നിപ സംശയം;സമ്പർക്ക പട്ടികയിലുള്ളവർ ഐസൊലേഷനിൽ, ഉന്നതതല യോഗം ആരംഭിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക ഒഴിയുന്നില്ല. രോഗ ബാധ സംശയിക്കുന്ന മലപ്പുറം സ്വദേശിയായ 15 വയസുകാരന്റെ ആരോഗ്യ നില അതീവ ഗുരുതരവസ്ഥയിലാണ്. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. സമ്പർക്കമുള്ളവർ കോഴിക്കോട് തുടരുന്നു. നിപ സംശയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പിന്റെ ഉന്നതതലയോ​ഗം ആരംഭിച്ചു. നിപ ബാധ സംശയിക്കുന്ന മേഖലയിൽ പ്രോട്ടോകോൾ ഏർപ്പെടുത്താൻ നിർദേശം നൽകി.

നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു. ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. മൗലാന ആശുപത്രിയിൽ ആദ്യം കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. മസ്തിഷ്കജ്വരത്തെ തുടർന്ന് കോഴിക്കോട മിംസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിക്കുകയായികുന്നു. സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.

Top