രാജ്യത്തെ സാമ്പത്തിക നില ശക്തം; സാമ്പത്തിക സർവേ അവതരിപ്പിച്ച് നിർമല സീതാരാമൻ

രാജ്യത്തെ സാമ്പത്തിക നില ശക്തം; സാമ്പത്തിക സർവേ അവതരിപ്പിച്ച് നിർമല സീതാരാമൻ
രാജ്യത്തെ സാമ്പത്തിക നില ശക്തം; സാമ്പത്തിക സർവേ അവതരിപ്പിച്ച് നിർമല സീതാരാമൻ

ന്യൂഡൽഹി: തിരഞ്ഞെടുത്ത ശേഷം എൻഡിഎ സർക്കാരിൻ്റെ ആദ്യത്തെ സമ്പൂർണ കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. അതിനു മുന്നോടിയായി സാമ്പത്തിക സർവേ 2023-24 അവതരിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക നില ശക്തമാണെന്നാണ് സർവേ റിപ്പോർട്ട്. ആഗോള തലത്തിലെ വെല്ലുവിളികൾ നേരിടാൻ രാജ്യത്തിൻ്റെ സാമ്പത്തിക രംഗം ശക്തമാണ്. 2020നേക്കാൾ 20 ശതമാനം വളർച്ച 2024ൽ കൈവരിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം സാമ്പത്തിക കാര്യ വകുപ്പിൻ്റെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കിയത്. സർക്കാരിൻ്റെ സാമ്പത്തിക പ്രകടനം, പ്രധാന വികസന പരിപാടികൾ, നയ സംരംഭങ്ങൾ എന്നിവയുടെ സമഗ്രമായ സംഗ്രഹം സാമ്പത്തിക സർവേ വാഗ്ദാനം ചെയ്യുന്നു.

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം നാളെയാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മാര്‍ഗരേഖയാണ് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റെന്നും 2047 ലെ വികസിത് ഭാരത് എന്ന സ്വപ്‌നത്തിന്റെ തറക്കല്ലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഒന്നിച്ച് നില്‍ക്കണമെന്നും മോദി പറഞ്ഞു.

Top