ഇന്ത്യാ ഹൗസ് ഒരു പുതിയ തുടക്കമാണ്: നിത അംബാനി

ഇന്ത്യാ ഹൗസ് ഒരു പുതിയ തുടക്കമാണ്: നിത അംബാനി
ഇന്ത്യാ ഹൗസ് ഒരു പുതിയ തുടക്കമാണ്: നിത അംബാനി

ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യത്തെ കൺട്രി ഹൗസായ ഇന്ത്യ ഹൗസ് ഉദ്‌ഘാടനം ചെയ്ത് നിത അംബാനി. ഐഒഎയുമായുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായി റിലയൻസ് ഫൗണ്ടേഷനാണ് ഇന്ത്യ ഹൗസിന് വിഭാവനം ചെയ്തത്. ‘ഇന്ന് ഞങ്ങൾ ഇവിടെ ഒത്തുകൂടുന്നത് 2024 ലെ പാരീസ് ഒളിമ്പിക് ഗെയിംസിൽ 1.4 മില്യൺ പേരുടെ സ്വപ്നത്തിലേക്കുള്ള വാതിലുകൾ തുറക്കാനാണ്. ഇന്ത്യയെ ഒളിമ്പിക്‌സിലേക്ക് കൊണ്ടുവരിക എന്നത് ഇന്ത്യക്കാരുടെ ഒരു സ്വപ്‌നമാണ്, ഒപ്പം ഇന്ത്യയിലേക്ക് ഒളിമ്പിക്‌സ് കൊണ്ടുവരിക എന്നത് ഞങ്ങൾ പങ്കിട്ട സ്വപ്നവും’ ഉദ്‌ഘാടന വേളയിൽ നിത അംബാനി പറഞ്ഞു.

‘ഇന്ത്യ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ദിവസം വിദൂരമല്ല. ഇന്ത്യാ ഹൗസിൻ്റെ ഉദ്ഘാടന വേളയിൽ ഇത് ഞങ്ങളുടെ കൂട്ടായ ദൃഢനിശ്ചയമാകട്ടെ, ‘ഇന്ത്യയുടെ ഒളിമ്പിക് അഭിലാഷങ്ങളുടെ പ്രതീകമായാണ് ഇന്ത്യാ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ അത്‌ലറ്റുകൾക്ക് വീടിന് പുറത്തുള്ള ഒരു വീടായി ഇത് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞങ്ങൾ അവരെ ബഹുമാനിക്കുകയും, അവരുടെ ആവേശത്തെ സ്വാഗതം ചെയ്യുകയും, അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു. ഇന്ത്യാ ഹൗസ് ഒരു ലക്ഷ്യസ്ഥാനമല്ല, ഇത് ഇന്ത്യയുടെ പുതിയ തുടക്കമാണിതെന്നും‘ നിത അംബാനി പറഞ്ഞു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായുള്ള (IOA) പങ്കാളിത്തത്തിൻ്റെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ ആവിഷ്‌കരിച്ച ഇന്ത്യ ഹൗസ് ഇന്ത്യൻ കലകൾ, സംസ്കാരം, കായികം, സാങ്കേതികവിദ്യ, ഭക്ഷണ വൈവിധ്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അനുഭവം വാഗ്ദാനം ചെയ്യുകയും, ഇന്ത്യയുടെ സാന്നിധ്യത്തിന് ഒളിബിക്സിൽ മാറ്റുകൂട്ടുകയും ചെയ്യുന്നു.

Top