CMDRF

വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി ചുമതലയേറ്റ് നിത അംബാനി

വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി ചുമതലയേറ്റ് നിത അംബാനി
വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി ചുമതലയേറ്റ് നിത അംബാനി

ഡല്‍ഹി: ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക നിത അംബാനി.നിലവില്‍ പാരീസില്‍ നടക്കുന്ന 142ാമത്‌ ഐ.ഒ.സി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐ.ഒ.സി അംഗം എന്ന നിലയില്‍ ഏകകണ്ഠമായി, 100% വോട്ടോടെ നിത അംബാനി തെരഞ്ഞെടുക്കപ്പെട്ടത്.

”അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. വലിയ ആദരമാണത്. എന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതിന് പ്രസിഡന്റ് ബാച്ചിനും ഐ.ഒ.സിയിലെ എന്റെ സഹപ്രവര്‍ത്തകരോടും നന്ദി പറയുന്നു”- നിത അംബാനി പറഞ്ഞു.2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

അതേസമയം പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾ ഫുട്ബോളോടെ തുടങ്ങി. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണ്.ഇന്ത്യയുടെ ഒളിമ്പിക്‌സിലെ മത്സരങ്ങൾ വ്യാഴാഴ്‌ച മുതലാണ് ആരംഭിക്കുന്നത്. അമ്പെയ്‌ത്താണ്‌ ഇന്ത്യയുടെ ആദ്യ ഇനം. പുരുഷ, വനിതാ വിഭാഗങ്ങളിലെ റാങ്കിങ്‌ മത്സരങ്ങളാണ്‌ വ്യാഴാഴ്‌ച നടക്കുന്നത്‌. ഇരു വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുന്നുണ്ട്‌.

Top