സിനിമ ഷൂട്ടിങ് സെറ്റുകള്‍ സുരക്ഷിതമല്ലെന്ന് രിക്കലും തോന്നിയിട്ടില്ലെന്ന് തെന്നിന്ത്യന്‍ അഭിനേത്രിയും ദേശീയ പുരസ്‌കാര ജേതാവുമായ നിത്യ മേനന്‍. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നിത്യ തന്റെ അഭിപ്രായം പങ്കുവെച്ചത്.
ഷൂട്ടിങ് സെറ്റുകള്‍ സുരക്ഷിതമല്ലെന്ന് തോന്നിയിട്ടില്ല. ആരും നിങ്ങളെ ആക്രമിക്കാന്‍ പോകുന്നില്ല. ചുറ്റും ഒരുപാട് ആളുകളുള്ളതിനാല്‍ ഷൂട്ടിങ് സെറ്റ് സുരക്ഷിതമാണ്. ഞാന്‍ അഭിനയമേഖലയിലേക്ക് കടന്നുവരുന്ന സമയത്ത് സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നു. സ്ത്രീയായി ഒരു ഹെയര്‍ഡ്രസ്സര്‍ മാത്രമേ സാധാരണ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഇന്ന് സെറ്റുകളില്‍ കൂടുതല്‍ സ്ത്രീകളെ കാണുന്നത് സന്തോഷകരമാണ്.- നിത്യ മേനോന്‍ പറഞ്ഞു.
Also Read: ലക്കി ഭാസ്‌കര്‍ എത്തുന്നു; ബുക്കിംഗ് നാളെ തുടങ്ങും
ആളുകളെ ലിംഗം, മതം എന്നിവയുടെ പേരില്‍ വേര്‍തിരിക്കുന്നത് കാണേണ്ടിവരികയെന്നത് പ്രയാസകരമാണെന്നും നടി പറഞ്ഞു. എനിക്ക് ഇത്തരത്തില്‍ വേര്‍തിരിച്ചുകാണാന്‍ സാധിക്കില്ല. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ഇത്തരത്തില്‍ പെരുമാറരുതെന്നും അത് ശരിയല്ലെന്നും ഞാന്‍ പറയാറുണ്ട്. – നടി കൂട്ടിച്ചേര്‍ത്തു.