വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നീതി ആയോഗ്. ടൂറിസം, വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് എന്നിങ്ങനെ വിവിധ മേഖലകളിലായി സീനിയര്‍ കണ്‍സള്‍ട്ടന്റ്‌സ്, കണ്‍സള്‍ട്ടന്റ്‌സ്, യങ് പ്രൊഫഷണല്‍ ഒഴിവുകളാണ് ഉള്ളത്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തിയെടുക്കുന്നതിലേക്ക് അപേക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംഭാവന ചെയ്യാനാകും.
ALSO READ: ഇഗ്നോ ജൂലായ് സെഷനിലെ അപേക്ഷ തീയതി നീട്ടി
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് റിസോഴ്‌സ് പൂള്‍ പോര്‍ട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം.ആവശ്യമുള്ളത് അനുസരിച്ച് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതായാണ് റിസോഴ്‌സ് പൂള്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
അഗ്രികള്‍ച്ചര്‍, ക്ലൈമറ്റ് ചേഞ്ച്, ഡേറ്റാ അനാലിസിസ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഹെല്‍ത്ത്, പ്ലാനിങ്, ട്രാന്‍സ്‌പോര്‍ട്ട്, അര്‍ബനൈസേഷന്‍ എന്നിങ്ങനെയാണ് ഒഴിവുകളുള്ള മറ്റ് വിഭാഗങ്ങള്‍. അപേക്ഷിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ഥികള്‍ എല്ലാവരും മറ്റ് മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും വായിച്ച് ഉറപ്പുവരുത്തണം.